മാതാപിതാക്കളെയും രണ്ട് സഹോദരങ്ങളെയും കൊലപ്പെടുത്തി 18കാരൻ ; കാരണം കേട്ട് അമ്പരന്ന് ​പോലീസ്

For full experience, Download our mobile application:
Get it on Google Play

യു.എസ്. എ : മാതാപിതാക്കളെയും രണ്ട് സഹോദരങ്ങളെയും വെടിവെച്ചു കൊന്ന് 18കാരന്റെ കൊടുംക്രൂരത. യു.എസിലെ ടെക്സാസിലാണ് സംഭവം. കൊല്ലപ്പെട്ടവർ നരഭോജികളാണെന്നും തന്റെ മാംസം ഭക്ഷിക്കാൻ ശ്രമിച്ചെന്നും പ്രതി പോലീസിനോട് പറഞ്ഞു. സെസാർ ഒലാൾഡെ എന്ന യുവാവാണ് അഞ്ച് വയസ്സുകാരനായ സഹോദരൻ ഉൾപ്പെടെയുള്ളവരെ കൊലപ്പെടുത്തിയത്. കുടുംബത്തെ വെടിവെച്ച് കൊന്നെന്നും താൻ ജീവനൊടുക്കാൻ പോവുകയാണെന്നും അറിയിച്ച് പ്രതി തന്നെയാണ് പോലീസിനെ വിളിച്ചത്.

പോലീസ് എത്തിയപ്പോൾ വീട്ടിലുള്ളവർ അകത്ത് മരിച്ചുകിടക്കുന്നുണ്ടെന്ന് അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ നാല് മൃതദേഹങ്ങളും ശുചിമുറിയിൽ കണ്ടെത്തുകയായിരുന്നു. വീടിന്റെ പല ഭാഗങ്ങളിൽ വെച്ച് കൊലപ്പെടുത്തി ഇവിടെ കൊണ്ടിടുകയായിരുന്നെന്ന് പ്രതി പോലീസിനെ അറിയിച്ചു. പിതാവ് റ്യൂബൻ ഒലാൾഡെ, മാതാവ് ഐഡ ഗാർഷ്യ, മുതിർന്ന സഹോദരി ലിസ്ബറ്റ് ഒലാൾഡെ, ഇളയ സഹോദരൻ ഒലിവർ ലാൾഡെ എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...