പെരുമ്പിലാവ് : പെണ്‍കുട്ടിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അക്കിക്കാവ് ചില്‍ഡ്രന്‍സ് നഗറില്‍ പുണാണ്ടത്ത് പ്രേംകുമാറിന്റെ മകള്‍ പ്രവീണയെയാണ് (18) കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്ന് കരുതുന്ന യുവാവ് കൂടെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ബന്ധുവിനൊപ്പം വീട്ടില്‍ എത്തിയിരുന്നു.
എന്നാല്‍, പെണ്‍കുട്ടിയെ വിട്ടയക്കാന്‍ വീട്ടുകാര്‍ വിസമ്മതിച്ചു. ഇതേ തുടര്‍ന്ന് യുവാവ് വീട്ടുകാരുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ഭീഷണിപ്പെടുത്തിയതായും പറയുന്നു. പിന്നീടാണ് പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി വീട്ടുകാരുടെ മൊഴിയെടുത്തു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.