ഒരാഴ്ചയ്ക്കിടെ ഭീഷണി ലഭിച്ചത് 180 വിമാനങ്ങൾക്ക് ; ആശങ്കയിലാക്കി ബോംബ് ഭീഷണി

For full experience, Download our mobile application:
Get it on Google Play

ദില്ലി : രാജ്യത്തെ വിമാനങ്ങൾക്ക് ബോംബ് ഭീഷണി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 50 ലേറെ വിമാനങ്ങൾക്കാണ് ഭീഷണി ലഭിച്ചത്. ഒരാഴ്ചയ്ക്കിടെ 180 ഓളം വിമാനങ്ങൾക്കാണ് ഭീഷണി ലഭിച്ചത്. 13 വീതം ഇൻഡിഗോ – എയർ ഇന്ത്യ വിമാനങ്ങൾക്ക് ഉൾപ്പെടെയാണിത്. 600 കോടി രൂപയിലേറെ നഷ്ടമാണ് 9 ദിവസത്തിനുള്ളിൽ വിമാനക്കമ്പനികൾക്ക് ഉണ്ടായത്. സമൂഹ മാധ്യമങ്ങളിലൂടെയാണ് വിമാനങ്ങൾക്ക് ഭീഷണികൾ ലഭിച്ചത്. ഭീഷണി സന്ദേശം അയക്കുന്ന ശൈലി മാറ്റിയതായി അന്വേഷണ ഏജൻസികൾ പറയുന്നു. നേരത്തെ ഒരു ഹാൻഡിലിൽ ഒന്നിലേറെ എയർലൈനുകൾക്ക് ഭീഷണികൾ അയച്ചിരുന്നു.

നിലവിൽ ഭീഷണികൾ ലഭിക്കുന്നത് വ്യത്യസ്ത ഹാൻഡിലുകളിൽ നിന്നാണ്. ഭീഷണികൾ ആസൂത്രിതമാണെന്നാണ് പ്രാഥമിക നിഗമനം. ഭീഷണികൾക്ക് സാമ്പത്തിക താല്പര്യമുണ്ടോ എന്നും പരിശോധിക്കും. വിമാനത്താവളങ്ങളിലെ സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കൻ നിർദേശം നൽകി. ബോഡി സ്കാനറുകൾ ഉൾപ്പെടെ സ്ഥാപിക്കാൻ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. വ്യാജ സന്ദേശങ്ങൾ അയക്കുന്നവർക്ക് യാത്രാ വിലക്കേർപ്പെടുത്തുമെന്നും നിയമ ഭേദഗതിയടക്കം പരിഗണനയിലുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...