മാഹിയില്‍ 18 കിലോ സ്വര്‍ണം പിടികൂടി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: മാഹിയില്‍ വാഹനപരിശോധനക്കിടെ 18 കിലോ സ്വര്‍ണം പിടികൂടി. പൂഴിത്തല ചെക്ക്‌പോസ്റ്റില്‍ വെച്ചാണ് സ്വര്‍ണം പിടികൂടിയത്. 9 കോടിയോളം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. കേരളത്തിലെ പ്രമുഖ ജ്വല്ലറികളിലേയ്ക്ക് വിതരണം ചെയ്യാന്‍ കൊണ്ടുപോകുകയാണെന്നാണ് വാഹനത്തിലുള്ളവര്‍ പറഞ്ഞത്. രേഖകള്‍ പരിശോധിച്ചുവരികയാണെന്ന് മാഹി അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചു.

മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള മഹീന്ദ്രാ വാഹനത്തില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ സംസ്ഥാനത്ത് പോലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. വാഹന പരിശോധനയും റെയില്‍വേ സ്‌റ്റേഷനുകളിലെ പരിശോധനയുമെല്ലാം ശക്തമായി തുടരുകയാണ്. അടുത്തിടെ കോഴിക്കോട്, പാലക്കാട് റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നും രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച ലക്ഷക്കണക്കിന് രൂപയുടെ കള്ളപ്പണം പിടികൂടിയിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിപ്പാട് മോഷണശ്രമം ; തടയാൻ ശ്രമിച്ച ഗൃഹനാഥന് തലയ്ക്ക് ഗുരുതര പരിക്ക്

0
ഹരിപ്പാട് : ഹരിപ്പാട് നഗരസഭാ പരിധിയിൽ മോഷണശ്രമങ്ങൾ വർധിക്കുന്നു. കഴിഞ്ഞ...

പാർട്ടി ഓഫീസിൽ പെൻഷൻ വിതരണം നടത്തിയതിൽ പരാതി ലഭിച്ചിട്ടില്ലെന്ന് കെ.എം.ഷാജി

0
തിരുവനന്തപുരം: മലപ്പുറത്തെ യുഡിഎഫ് പാർട്ടി ഓഫീസിൽ പെൻഷൻ വിതരണം ചെയ്തതിൽ പ്രതികരണവുമായി...

ഓപ്പറേഷൻ തൂഫാൻ ; കഞ്ചാവുമായി ജോത്സ്യൻ പിടിയിൽ

0
പയ്യന്നൂർ : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ കഞ്ചാവുമായി ജോത്സ്യൻ...

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവത്തില്‍ നടപടി

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവത്തില്‍ നടപടി....