പെരുമ്പാവൂരിൽ 18 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി ; വൈപ്പിൻ സ്വദേശി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ നടത്തിയ വൻ ലഹരിവേട്ടയിൽ 18 കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വൈപ്പിൻ അറുകാട് സ്വദേശിയായ ആയുഷിനെ എറണാകുളം റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. സമീപകാലത്ത് ജില്ലയിൽ നടന്ന ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ടകളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്. പ്രതിയായ ആയുഷ് ഹൈബ്രിഡ് കഞ്ചാവ് കടത്തുന്നതായി ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. പെരുമ്പാവൂർ മാറമ്പള്ളിയിൽ സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഇയാളെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ ഒന്നേകാൽ കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തി.

തുടർന്ന് നടത്തിയ ചോദ്യംചെയ്യലിൽ പെരുമ്പാവൂരിലെ ഇയാൾ താമസിച്ചിരുന്ന ഫ്‌ളാറ്റിൽ കൂടുതൽ മയക്കുമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം പോലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഫ്‌ളാറ്റിൽ നടത്തിയ പരിശോധനയിൽ 16 കിലോ ഹൈബ്രിഡ് കഞ്ചാവുകൂടി കണ്ടെത്തി. ആറുദിവസം മുമ്പാണ് ആയുഷ് ഫ്‌ളാറ്റിൽ താമസം ആരംഭിച്ചതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ആവശ്യമായ രേഖകൾ സമർപ്പിക്കാതെയാണ് താമസമാക്കിയതെന്നും ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് ലഹരിവസ്തു വിൽപ്പന നടത്തിയിരുന്നുവെന്നുമാണ് പോലീസിന്റെ കണ്ടെത്തൽ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...