അയിരൂര്‍ പഞ്ചായത്തിലെ പാടശേഖരങ്ങളില്‍ നെൽകൃഷി പുനരാരംഭിക്കുന്നു

For full experience, Download our mobile application:
Get it on Google Play

അയിരൂർ: അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ പാടശേഖരങ്ങൾ കൃഷിയോഗ്യമാക്കി നെൽകൃഷി പുനരാരംഭിക്കുന്നതിനായി ഗ്രാമപഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും നേതൃത്വത്തിൽ അവലോകനയോഗം നടന്നു. കൃഷിക്ക് തടസ്സമായി നിൽക്കുന്ന കനാലുകളും തോടുകളും അടിയന്തിരമായി ആഴം കൂട്ടി വൃത്തിയാക്കുന്നതിനുള്ള നടപടികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. ഇതിനായി പഴകുളം മധു എം.എൽ.എ യുടെ സാന്നിധ്യത്തിൽ മൈനർ ഇറിഗേഷൻ, മേജർ ഇറിഗേഷൻ, സോയിൽ കൺസർവേഷൻ, കൃഷി വകുപ്പ് എന്നിവയുടെ സംയുക്ത യോഗം വിളിച്ച് ചേര്‍ക്കുവാനും യോഗം തീരുമാനിച്ചു. നെൽകൃഷി പുനരാരംഭിക്കുന്നതിനായി പാടശേഖരസമിതി പുനസംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിവേലിൽ, വൈസ് പ്രസിഡന്റ് പ്രീത ബി.നായർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സന്തോഷ് കൊച്ചുപറമ്പിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അജയ് ഗോപിനാഥ്, സുജാത സന്തോഷ്, ബോബൻ താഴമൺ, രേണുക സജികുമാർ, ലിസി ശാമുവേൽ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ തെരേസ അലക്സ്, കൃഷി ഓഫീസർ റോൻഡി നിക്കോളസ് പെരേര, കർഷക പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. അയിരൂർ പാടശേഖരസമിതി ഭാരവാഹികളായി ജോബി ജെ.തോമസ് ഈശോ(പ്രസിഡന്റ്), പി.സി. മനോജ് കുമാർ പാതിയോടിൽ(വൈസ് പ്രസിഡന്റ്), സി.എം മാത്യു(സെക്രട്ടറി), ടി.എ അനിയൻ (ട്രഷറർ), കെ.സൈമൺ തോമസ്(കൺവീനർ) എന്നിവരെ തെരഞ്ഞടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണപ്പൂക്കളത്തിന്‍റെ ചിത്രം പങ്കുവെച്ച് മതസ്പർദ്ധ ഉണ്ടാക്കുന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ; പോലീസ്...

0
തൊടുപുഴ: മതസ്പർദ്ധ ഉണ്ടാക്കുന്ന വിധം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥന്...

സഹോദരങ്ങളുടെ പേരില്‍ അന്‍പതോളം കേസുകള്‍ ; ഇത്തവണ അറസ്റ്റിലായത് കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ

0
കോഴിക്കോട്: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സഹോദരങ്ങളെ കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ...

ചേന്തിയിൽ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം ; കോണ്‍ഗ്രസ് ജില്ലാ നേതാവ് കസ്റ്റഡിയിൽ

0
തിരുവനന്തപുരം: ചേന്തിയിൽ മുഖ്യമന്ത്രി വി ഡി സതീശന്‍റെ വാഹനം തടഞ്ഞു നിർത്തിയ...

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...