18 വയസുകാരി ആത്മഹത്യ ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : 18 വയസുകാരി ആത്മഹത്യ ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. വിതുര മേമല സ്വദേശി കിരണ്‍കുമാറാണ് പിടിയിലായത്. കഴിഞ്ഞ മാസം 30നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. കിരണ്‍കുമാറുമായി പെണ്‍കുട്ടി രണ്ട് വര്‍ഷമായി അടുപ്പത്തിലാണ്. തുടര്‍ന്ന് ഇരുവീട്ടുകാരും ചേര്‍ന്ന് വിവാഹം നടത്താം എന്ന ധാരണയിലെത്തി. പ്രതി ബന്ധത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചതാണ് ആത്മഹത്യക്ക് കാരണമെന്ന് പോലീസ് പറയുന്നു. മരിക്കുന്നതിന് തൊട്ടുമുമ്പ് പെണ്‍കുട്ടി കിരണ്‍കുമാറുമായി ദീര്‍ഘനേരം ഫോണില്‍ സംസാരിച്ചിരുന്നു.

മരിക്കാന്‍ പോകുന്നുവെന്ന് പ്രതിയോട് പെണ്‍കുട്ടി പറഞ്ഞതായാണ് സംശയം. കിരണ്‍കുമാര്‍ ഉടന്‍തന്നെ വീട്ടില്‍ വന്ന് നോക്കിയെങ്കിലും പെണ്‍കുട്ടി മരിച്ചിരുന്നു. ഇയാള്‍ തന്നെയാണ് ബന്ധുകളെ വിവരമറിയിച്ചതും. സംശയം തോന്നിയ ബന്ധുകള്‍ പോലീസിനെ അറിയച്ചതിനെ തുടര്‍ന്നാണ് കിരണ്‍ കുമാറിനെ ചോദ്യം ചെയ്തത്. പെണ്‍കുട്ടിയില്‍ നിന്നും പണം വാങ്ങാന്‍ വന്നതാണെന്നും അപ്പോള്‍ മൃതദേഹം കണ്ടു എന്നായിരുന്നു പ്രതിയുടെ മൊഴി. പെണ്‍കുട്ടിയുടെ ഫോണില്‍ നിന്ന് പ്രതിക്ക് എതിരായ തെളിവുകള്‍ ലഭിച്ചതോടെയാണ് അറസ്റ്റ് ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...