പത്തനംതിട്ട : അഞ്ചു വിമാനങ്ങളിലായി ചൊവ്വാഴ്ച പത്തനംതിട്ട ജില്ലക്കാരായ 19 പ്രവാസികള്‍ കൂടി എത്തി. ഏഴു പുരുഷന്മാര്‍, 10 സ്ത്രീകള്‍, രണ്ടു കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് എത്തിയത്. ഇവരില്‍ 17 പേര്‍ പേരെ കോവിഡ് കെയര്‍ സെന്ററുകളിലും രണ്ടുപേര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു. അബുദാബി-കൊച്ചി വിമാനത്തില്‍ അഞ്ചുപേരും ദുബായ്-കോഴിക്കോട് വിമാനത്തില്‍ ഒരാളും ഖത്തര്‍-തിരുവനന്തപുരം വിമാനത്തില്‍ ആറുപേരും കുവൈറ്റ്-കണ്ണൂര്‍ വിമാനത്തില്‍ രണ്ടുപേരും കുവൈറ്റ്-കോഴിക്കോട് വിമാനത്തില്‍ അഞ്ചുപേരുമാണ് ഉണ്ടായിരുന്നത്.
അഞ്ചു വിമാനങ്ങളില്‍ പത്തനംതിട്ട ജില്ലക്കാരായ 19 പേര്‍കൂടി എത്തി
RECENT NEWS
Advertisment