പൂനെ : പത്തൊന്‍പതുകാരിയെ ഭര്ത്താവിന്റെ ബന്ധുവും സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചു കൊന്നു. പൂനെ ജില്ലയിലെ മൗജെ സോംതാനെയില്‍ ഞായറാഴ്ചയാണ് സംഭവം. ഭര്‍ത്താവിന്‍റെ ബന്ധുവിന്‍റെ കൂടെ അമ്പലത്തില്‍ പോയ പെണ്‍കുട്ടിക്കാണ് ദാരുണമായ അന്ത്യം സംഭവിച്ചത്.
ഭര്‍ത്താവ് പുറത്തു പോയ സമയത്ത് അടുത്ത ബന്ധുവായ 26 കാരന്‍ തനിക്കൊപ്പം അമ്പലത്തില്‍ വരാന്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെടുകയായിരുന്നു. ക്ഷേത്രത്തിന് സമീപത്തെത്തിയപ്പോള്‍ ലൈംഗിക ചുവയോടെ സംസാരിക്കുകയും കടന്നുപിടിക്കുകയുമായിരുന്നു. തുടര്‍ന്ന് അവിടെയെത്തിയ സുഹൃത്തുമായി ചേര്‍ന്ന് അമ്പലത്തിന് സമീപത്തെ വനപ്രദേശത്തെത്തിച്ച് ബന്ധുവും സുഹൃത്തും ചേര്‍ന്ന് പെണ്‍കുട്ടിലെ പീഡിപ്പിച്ച ശേഷം തുണി കഴുത്തില്‍ മുറുക്കി കൊല്ലുകയായിരുന്നു. തുടർന്ന് ആളെ തിരിച്ചറിയാതിരിക്കാന്‍ മുഖം കല്ലുകൊണ്ടിടിച്ച് വികൃതമാക്കുകയുമായിരുന്നു പ്രതികള്‍.
പൂനെയിലെ പിമ്ബ്രി ചിന്‍ഛാവാദിലെ താലെഗാവ് ധഹാദെ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാമത്തെ പ്രതി ഒളിവിലാണ്. ഇയാള്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയതായി പോലീസ് അറിയിച്ചു.