പത്തൊന്‍പതുകാരിയെ ഭര്‍ത്താവിന്റെ ബന്ധുവും സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചു കൊന്നു ; ആളെ തിരിച്ചറിയാതിരിക്കാന്‍ മുഖം കല്ലുകൊണ്ടിടിച്ച്‌ വികൃതമാക്കി

For full experience, Download our mobile application:
Get it on Google Play

പൂനെ : പത്തൊന്‍പതുകാരിയെ ഭര്‍ത്താവിന്‍റെ ബന്ധുവും സുഹൃത്തും ചേര്‍ന്ന്​ പീഡിപ്പിച്ചു കൊന്നു. പൂനെ ജില്ലയിലെ മൗജെ സോംതാനെയില്‍ ഞായറാഴ്ചയാണ്​ സംഭവം. ഭര്‍ത്താവിന്‍റെ ബന്ധുവിന്‍റെ കൂടെ അമ്പലത്തില്‍ പോയ പെണ്‍കുട്ടിക്കാണ് ദാരുണമായ അന്ത്യം സംഭവിച്ചത്.

ഭര്‍ത്താവ് പുറത്തു പോയ സമയത്ത് അടുത്ത ബന്ധുവായ 26 കാരന്‍ തനിക്കൊപ്പം അമ്പലത്തില്‍ വരാന്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെടുകയായിരുന്നു. ക്ഷേത്രത്തിന് സമീപത്തെത്തിയപ്പോള്‍ ലൈംഗിക ചുവയോടെ സംസാരിക്കുകയും കടന്നുപിടിക്കുകയുമായിരുന്നു. തുടര്‍ന്ന് അവിടെയെത്തിയ സുഹൃത്തുമായി ചേര്‍ന്ന് അമ്പലത്തിന്​ സമീപത്തെ വനപ്രദേശത്തെത്തിച്ച്‌​ ബന്ധുവും സുഹൃത്തും ചേര്‍ന്ന്​ പെണ്‍കുട്ടിലെ പീഡിപ്പിച്ച ശേഷം തുണി കഴുത്തില്‍ മുറുക്കി കൊല്ലുകയായിരുന്നു. തുടർന്ന് ആളെ തിരിച്ചറിയാതിരിക്കാന്‍ മുഖം കല്ലുകൊണ്ടിടിച്ച്‌ വികൃതമാക്കുകയുമായിരുന്നു പ്രതികള്‍.

പൂനെയിലെ പിമ്ബ്രി ചിന്‍ഛാവാദിലെ താലെഗാവ് ധഹാദെ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ബന്ധുവിനെ പോലീസ്​ അറസ്റ്റ്​ ചെയ്​തു. രണ്ടാമത്തെ പ്രതി ഒളിവിലാണ്​. ഇയാള്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയതായി പോലീസ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ; ആശങ്കയിലായി ജനങ്ങൾ

0
തൃശൂർ: തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ആവർത്തിക്കുന്നതിനാൽ ആശങ്കയിലായി ജനങ്ങൾ. കഴിഞ്ഞ...

പഞ്ചാബ് രാഷ്ട്രീയത്തിൽ പുതിയ നീക്കം ; റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു രാജിവെച്ചു

0
ദില്ലി: റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു തന്റെ മന്ത്രിസ്ഥാനം രാജിവെച്ചു....

ശ്രീമതി ടീച്ചർക്കെതിരായ വ്യാജപ്രചാരണത്തിനെതിരെ രൂക്ഷ വിമർശനവുമായി എം.വി. ജയരാജൻ

0
കണ്ണൂര്‍: പി കെ ശ്രീമതി ടീച്ചര്‍ക്ക് എതിരെയുണ്ടായ വ്യാജ വാര്‍ത്ത പിതൃശൂന്യമാമെന്ന്...