19-കാരി ഭർതൃവീട്ടിൽ തൂങ്ങിമരിച്ചു ; ഗാർഹിക പീഡനമെന്ന് ബന്ധുക്കൾ, അന്വേഷണം

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : വീട്ടിനുള്ളിൽ പത്തൊൻപത് വയസുകാരിയായ വീട്ടമ്മ ആത്മഹത്യ ചെയ്തു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. രാവിലെയോടെയാണ് പെരിയവാര എസ്റ്റേറ്റിലെ പ്രവീണിന്റെ ഭാര്യ ശ്രീജ [19] നെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ ബന്ധുക്കൾ കണ്ടെത്തിയത്. രണ്ടുവർഷം മുമ്പാണ് ശ്രീജ അതേ എസ്റ്റേറ്റിലെ സമീപവാസിയായ പ്രവീണിനെ വിവാഹം കഴിച്ചത്. കുറച്ചുനാൾ സന്തോഷത്തോടെ കഴിഞ്ഞ ഇരുവരും പിന്നീട് രസത്തിലായിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

മാസങ്ങൾ കഴിഞ്ഞതോടെ പ്രവീണിന് സംശയരോഗം ഉണ്ടായിരുന്നെന്നും തുടർന്ന് ഇരുവരും തമ്മിൽ വക്കേറ്റവും വഴക്കും നടന്നുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു. മാനസികമായ അസ്വസ്തത കാട്ടിയിരുന്ന യുവതിയെ സ്ത്രീധന പ്രശ്നങ്ങളെ ചൊല്ലിയും ഭർത്താവ് ഉപദ്രവിക്കുമായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. വീട്ടിൽ ആരുമില്ലാത്ത സമയം നോക്കിയാണ് യുവതി ആത്മഹത്യ ചെയ്തത്. മൂന്നാർ പോലീസ് അന്വേഷണം ആരംഭിച്ചു. യുവതി ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ മനസിക പീഡനത്തെക്കുറിച്ചും സ്ത്രീധന പ്രശ്നങ്ങൾ വല്ലതുമുണ്ടോയോ എന്നതിനെ കുറിച്ചും കൂടുതൽ അന്വേഷണം നടത്തിയാലെ പറയാൻ കഴിയുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം ; റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

0
ജക്കാർത്ത : മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം. ശനിയാഴ്ച രാത്രിയാണ്...

അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസ് വെടിവയ്പ് ; 5 പേർക്ക് പരിക്ക് ; പ്രതികൾ...

0
വിർജീനിയ: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസിൽ വെടിവയ്പ്. വിർജീനിയ സർവകലാശാലയിൽ നടന്ന...

വർക്കലയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപന ; ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ

0
മുത്താന: ലഹരിക്കേസിൽ ഭാര്യ അറസ്റ്റിലായതിന് പിന്നാലെ എംഡിഎംഎ വിൽപ്പനക്കാരനായ ഭർത്താവും പിടിയിൽ....

കൊടുവള്ളിയിൽ അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛന്റെ വീട്ടുകാർ ; പരാതി

0
കൊടുവള്ളി : കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി...