കൊവിഡ് മൂലം മരിച്ച പ്രവാസികളുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകണം : ലോകകേരള സഭാ പ്രതിനിധികൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊവി‍ഡ് കാരണം മരിച്ച പ്രവാസികളുടെ കുടുംബത്തിന് സർക്കാർ ധനസഹായം നൽകണമെന്ന് ലോകകേരള സഭയിലെ പ്രതിനിധികൾ. എയർ കേരള യാഥാർത്ഥ്യമാക്കണമെന്നും പ്രവാസികൾ ആവശ്യപ്പെടുന്നു. മേഖല തിരിച്ച് പ്രവാസികളുടെ സമ്മേളനം വിളിക്കണമെന്നാണ് എം.എ.യൂസുഫലിയുടെ നിർദ്ദേശം. മൂന്നുദിവസത്തെ ലോക കേരള സഭ ഇന്ന് സമാപിക്കും

കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട പ്രവാസികളുടെ പുനരധിവാസം സർക്കാർ ഉറപ്പാക്കണം. അഞ്ച് ലക്ഷം രൂപ മെഡിക്കൽ ഇൻഷുറൻസ് നടപ്പിലാക്കണം. എംബസി ഇല്ലാത്ത രാജ്യങ്ങളിൽ തൊഴിൽ ചെയ്യുന്നവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ലോക കേരള സഭ അംഗങ്ങളെ നിയമിക്കണം. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ സർ‍ക്കാർ സഹായം വേണം. യാത്രാക്ലേശം പരിഹരിക്കാൻ കൂടുതൽ വിമാന സർ‍വ്വീസ് അനുവദിക്കണം. ഇങ്ങനെ പോകുന്നു ലോക കേരള സഭയിൽ പ്രവാസികളുടെ ആവശ്യങ്ങൾ.

പ്രവാസികൾക്ക് പെൻഷൻ. പ്രവാസി ക്ഷേമം ഉറപ്പു വരുത്തുന്നതിനായി ത്രിതല പഞ്ചായത്തുകളിൽ പ്രവാസികൾക്കു മാത്രമായി സ്റ്റാൻഡിംഗ് കമ്മിറ്റികൾ. പ്രവാസി ക്ഷേമനിധി ബോർഡിൽ സർക്കാർ വിഹിതം 20 ശതമാനമായി വർധിപ്പിക്കണം. എന്നീ ആവശ്യങ്ങളും ഉയർന്നു. പൂട്ടികിടക്കുന്ന സ്വകാര്യ വ്യവസായശാലകൾ ഓഹരി പങ്കാളിത്തത്തോടെ ഏറ്റെടുക്കാൻ തയ്യാറെന്ന് പ്രവാസികൾ അറിയിച്ചു. ഇന്നലത്തേതിന്‍റെ തുടർ ചർച്ചകൾ ഇന്നുണ്ടാകും. വൈകീട്ട് നാലിനാണ് സമാപനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നിയിൽ 100 കിലോ നിരോധിത പുകയില ഉല്പന്നങ്ങളും വിദേശമദ്യവുമായി ഒരാൾ പിടിയിൽ

0
റാന്നി: ഓപ്പറേഷൻ തണ്ടർ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി റാന്നി എക്സൈസ്...

അമ്മയോട് ചോദിച്ചാൽ പിതാവ് ആരാണെന്ന് അറിയാം ; വിജയിക്കെതിരെ അധിക്ഷേപ പരാമർശവുമായി തമിഴ്നാട് ബിജെപി...

0
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നേതാക്കൾ തമ്മിലുള്ള വ്യക്തിപരമായ അധിക്ഷേപങ്ങളും പോരും കടുക്കുകയാണ്....

പാലക്കാടന്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ അനധികൃത ഓണ്‍ലൈന്‍ ലോട്ടറി വില്‍പന ; പത്തു പേര്‍ പിടിയില്‍

0
പാലക്കാട്: പാലക്കാട്ടെ അതിര്‍ത്തി ഗ്രാമങ്ങളിലെ അനധികൃത ഓണ്‍ലൈന്‍ ലോട്ടറി വില്‍പനയുമായി ബന്ധപ്പെട്ട്...

തിരുവനന്തപുരത്ത് കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു ; ആളെ തിരിച്ചറിഞ്ഞില്ല

0
തിരുവല്ലം : കഴക്കുടം കരോട് ദേശീയ പാതയിൽ വാഴമുട്ടം സിഗ്നലിന് സമീപം...