കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്‌സൈറ്റ് വഴി പണം തട്ടിപ്പ് ; മുന്നറിയിപ്പുമായി വൈസ് ചാൻസലർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്‌സൈറ്റിലൂടെ പണം തട്ടിപ്പ്. കേരള സർവകലാശാലയുടെ സ്‌കൂൾ ഓഫ് ഡിസ്റ്റൻസ് എജ്യുക്കേഷൻ (SDE) എന്ന പേരിൽ പ്രവർത്തിക്കുന്ന വ്യാജ വെബ്‌സൈറ്റിനെതിരെ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും സർവകലാശാല മുന്നറിയിപ്പ് നൽകി. വിവിധ വിദൂര വിദ്യാഭ്യാസ പ്രോഗ്രാമുകളിലേക്കുള്ള വ്യാജ പ്രവേശന വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിക്കുന്ന വെബ്‌സൈറ്റ്, വിദ്യാർഥികളിൽ നിന്ന് രജിസ്‌ട്രേഷനും ഓൺലൈൻ പേയ്‌മെന്റും സ്വീകരിക്കുന്നുണ്ട്. ഇത് വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നതിനും സാമ്പത്തിക തട്ടിപ്പ് നടത്തുന്നതിനുമുള്ള സാധ്യത ഉയർത്തുന്നതായി സർവകലാശാല അധികൃതർ മുന്നറിയിപ്പ് നൽകി. വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുത് എന്ന് വൈസ് ചാൻസലർ പ്രൊഫ. ഡോ. മോഹനൻ കുന്നുമ്മൽ വിദ്യാർഥികൾക്കും അപേക്ഷകർക്കും മുന്നറിയിപ്പ് നൽകി.

വ്യാജ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുകയോ വ്യക്തിഗത, അക്കാദമിക് വിവരങ്ങൾ നൽകുകയോ രേഖകൾ അപ്ലോഡ് ചെയ്യുകയോ ഏതെങ്കിലും തരത്തിലുള്ള പണമിടപാട് നടത്തുകയോ ചെയ്യരുതെന്ന് സർവകലാശാല വ്യക്തമാക്കി. അനധികൃത പോർട്ടലിൽ നിന്നുള്ള പ്രവേശന വിജ്ഞാപനങ്ങളോ അപേക്ഷാ ലിങ്കുകളോ പേയ്‌മെന്റ് ആവശ്യങ്ങളോ വ്യാജമായി കണക്കാക്കണം. പ്രവേശനവുമായി ബന്ധപ്പെട്ട് വിവരങ്ങൾ വ്യക്തിഗത വിവരങ്ങൾ കൈമാറുന്നതിനോ പണം അടയ്ക്കുന്നതിനോ മുമ്പ് സർവകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കണമെന്നും വൈസ് ചാൻസലർ അഭ്യർഥിച്ചു. വ്യാജ വെബ്‌സൈറ്റിലൂടെ ഇതിനകം വിവരങ്ങൾ നൽകിയവരും പണം അടച്ചവരും തങ്ങളുടെ വ്യക്തിഗതവും സാമ്പത്തികവുമായ വിവരങ്ങൾ സുരക്ഷിതമാക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുകയും സർവകലാശാലയെയും ബന്ധപ്പെട്ട അധികാരികളെയും വിവരം അറിയിക്കുകയും ചെയ്യണം.

കേരള സർവകലാശാലയുടെ സ്‌കൂൾ ഓഫ് ഡിസ്റ്റൻസ് എജ്യുക്കേഷനിൽ പ്രവേശനം വാഗ്ദാനം ചെയ്യുന്ന ഏതൊരു വെബ്‌സൈറ്റും വ്യക്തിഗത വിവരങ്ങൾ നൽകുന്നതിനോ പണം അടയ്ക്കുന്നതിനോ മുമ്പ് സ്വതന്ത്രമായി പരിശോധിച്ച് ഉറപ്പാക്കണം. വ്യാജ വെബ്‌സൈറ്റിനെതിരെ കേരള സർവകലാശാല സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ട്. വെബ്‌സൈറ്റ് വഴി നടക്കുന്ന തട്ടിപ്പ് തടയുന്നതിനും സർവകലാശാലയുടെ പേര് ദുരുപയോഗം ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കുന്നതിനുമായി ആവശ്യമായ തുടർനടപടികളും സ്വീകരിച്ചുവരികയാണ് എന്നും വൈസ് ചാൻസലർ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയന്റെ ജയന്തി ആശംസയ്ക്ക് താഴെ ട്രോൾ മഴ

0
തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ആശംസകൾ നേർന്നു കൊണ്ടുള്ള പ്രതിപക്ഷ...

പാലാ നഗരസഭയിൽ യുഡിഎഫ് കൗൺസിലർ കൂറുമാറിയ സംഭവത്തിൽ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

0
കോട്ടയം: പാലാ നഗരസഭയിൽ യുഡിഎഫ് കൗൺസിലർ കൂറുമാറിയ സംഭവത്തിൽ നടപടിയുമായി തെരഞ്ഞെടുപ്പ്...

ഇൻഡിഗോ വിമാനം പോസ്റ്റിലിടിച്ചു ; അപകടം വിമാനത്താവളത്തിൽ പാർക്ക് ചെയ്യുന്നതിനിടെ

0
ശ്രീനഗർ: വിമാനത്താവളത്തിൽ പാർക്ക് ചെയ്യുന്നതിനിടെ ഇൻഡിഗോ വിമാനം പാർക്കിങ് പോസ്റ്റിലിടിച്ചു. ശ്രീനഗർ...

സൗദിയിൽ ജീവനൊടുക്കിയ തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

0
റിയാദ്: പ്രണയനൈരാശ്യത്തെ തുടർന്ന് സൗദി തെക്കൻ പ്രവിശ്യയിലെ ബിഷയിൽ ജീവനൊടുക്കിയ തമിഴ്‌നാട്...