കോട്ടയം: പാലാ നഗരസഭയിൽ യുഡിഎഫ് കൗൺസിലർ കൂറുമാറിയ സംഭവത്തിൽ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. കൂറുമാറ്റം നടത്തിയ കൗൺലിർമാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നേട്ടീസ് നൽകി. ഈ മാസം 22ന് കമ്മീഷന് മുന്നിൽ ഹാജരാകാനാണ് നിർദേശം. പാർട്ടി വിപ്പ് ലംഘിച്ചെന്ന കോൺഗ്രസ് പരാതിയിലാണ് കമ്മീഷൻ നടപടി. നിലവിലെ ചെയർപേഴ്സൺ മായ രാഹുൽ ഉൾപ്പെടെയുള്ളവർക്കാണ് നോട്ടീസ്. നോട്ടീസ് കിട്ടിയവർ കമ്മീഷന് മുൻപാകെ വിശദീകരണം നൽകണം. പരാതിക്കാരുടേയും എതിർകക്ഷികളുടെയും വിശദീകരണം കമ്മീഷൻ കേൾക്കും.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1






























