ചെന്നൈ: ശ്രീകൃഷ്ണ ജയന്തിയിൽ ജന്മാഷ്ടമി ആശംസകൾ നേർന്നു തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ധർമ്മത്തിന്റെ വഴിയിൽ മുന്നോട്ടുപോകണമെന്ന ശ്രീകൃഷ്ണന്റെ സന്ദേശം ഉൾക്കൊള്ളുന്ന ലോകത്തെ നിർമ്മിക്കാമെന്ന് വിജയ് ആശംസ നേർന്നു. മുൻ മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ ഹൈന്ദവ ഉത്സവങ്ങളിൽ ആശംസാ സന്ദേശം പുറത്തിറക്കിയിരുന്നില്ല. പെരിയാർ ടിവികെയുടെ മാർഗനിർദേശിയെങ്കിലും വിശ്വാസ വിഷയങ്ങളിൽ വിയോജിപ്പ് ഉണ്ടെന്ന് വിജയ് പറഞ്ഞിരുന്നു. വിജയ്‍ക്കെതിരെ ഡിഎംകെ സൈബർ ഹാൻഡിലുകൾ രംഗത്തെത്തി. പെരിയാറിനെ പിന്തുടരുന്ന പാർട്ടിക്ക് ചേരുന്ന നിലപാട് അല്ലെന്നാണ് വിമർശനം. ശ്രീകൃഷ്ണന് തമിഴ്നാടുമായി എന്ത് ബന്ധമെന്നും ചോദ്യമുന്നയിച്ചു. എന്നാൽ വിജയ്‍യെ പിന്തുണച്ചും വാദങ്ങൾ ഉയർന്നു. ഡിഎംകെയെ പോലെ പ്രീണനനയം വിജയ്ക്ക് ഇല്ലെന്ന് വലതുപക്ഷ ഹാൻഡിലുകൾ ന്യായീകരണവുമായി രംഗത്തെത്തി.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























