കുവൈത്തിൽ ഇ-വിസ വഴി ഒരു വർഷത്തിനിടെ അനുവദിച്ചത് 2.35 ലക്ഷം വിസകൾ

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം ജൂലൈയിൽ ‘കുവൈത്ത് ഇ-വിസ’ ഇലക്ട്രോണിക് പ്ലാറ്റ്‍ഫോം ആരംഭിച്ചത് മുതൽ ആറ് ഗവർണറേറ്റുകളിലെയും ഇമിഗ്രേഷൻ വകുപ്പുകൾ വഴി ഏകദേശം 2,35,000 സന്ദർശക വിസകൾ അനുവദിച്ചതായി സുരക്ഷാ വൃത്തങ്ങൾ. പുതിയ വിസ സമ്പ്രദായം വിനോദസഞ്ചാരത്തെ ഉത്തേജിപ്പിക്കാനും രാജ്യത്തേക്കുള്ള പ്രവേശന നടപടികൾ ലളിതമാക്കാനും ലക്ഷ്യമിട്ടുള്ളതാണ്. ഓരോ റെസിഡൻസി വകുപ്പും ഇപ്പോൾ പ്രതിദിനം ഏകദേശം 1,000 വിസകൾ പ്രോസസ്സ് ചെയ്യുന്നുണ്ട്. ആറ് ഗവർണറേറ്റുകളിലായി ഇത് പ്രതിദിനം ഏകദേശം 6,000 സന്ദർശക വിസകൾ വരും.

വിസ ലഭിക്കുന്നതിൽ ഒരു പ്രത്യേക ദേശീയതയ്ക്ക് ആധിപത്യമില്ല. ചില ദിവസങ്ങളിൽ അറബ് പ്രവാസികൾക്കാണ് മുൻഗണനയെങ്കിൽ, മറ്റു ദിവസങ്ങളിൽ ഏഷ്യൻ പൗരന്മാർക്കാണ് ഭൂരിപക്ഷം ലഭിക്കുന്നതെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കുവൈത്ത് ആതിഥേയത്വം വഹിച്ച ഗൾഫ് കപ്പ് (ഗൾഫ് സൈൻ 26) ടൂർണമെൻ്റുമായി ബന്ധപ്പെട്ട് സന്ദർശക വിസകളിൽ വൻ വർധനവുണ്ടായി. ഇത് രാജ്യത്തെ ടൂറിസത്തിന് കൂടുതൽ ഉണർവേകി. നാലാം തലമുറ ബന്ധുക്കൾക്ക് സന്ദർശക വിസ നൽകുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. എന്നാൽ പ്രതിമാസ ശമ്പളം കുറഞ്ഞ പ്രവാസികൾക്ക് വിസ നൽകുന്നതിലുള്ള ആശങ്കകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...