ക്ഷേത്രത്തിലെ സ്റ്റോര്‍ റൂം കുത്തിപ്പൊളിച്ച് 2.5 ലക്ഷം രൂപയും എട്ടുപവന്‍ സ്വര്‍ണവും കവര്‍ന്നു ; പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നെയ്യാറ്റിൻകര തോണി പ്ലാവിള ക്ഷേത്രത്തില്‍ കവർച്ച നടത്തിയ മോഷ്ടാവിനെ പിടികൂടി. നെയ്യാറ്റിൻകര തോണി പ്ലാവിള ആദിപരാശക്തി ഭദ്രകാളി ദേവി ക്ഷേത്രത്തിലെ കവർച്ച നടത്തിയ മോഷ്ടാവിനെയാണ് കൊല്ലം ശക്തികുളങ്ങര പോലീസ് പിടികൂടിയത്. പ്രതിയെ നെയ്യാറ്റിൻകര പോലീസിനെ കൈമാറി. കൊല്ലം സ്വദേശിയായ നജുമുദ്ദീൻ (52) ആണ് പിടിയിലായത്. കഴിഞ്ഞ മാസം 13ന് രാത്രിയിലാണ് കവർച്ച നടന്നത്. ക്ഷേത്രത്തിലെ ഉത്സവ നടത്തിപ്പിനായി സ്വരൂപിച്ച രണ്ടര ലക്ഷം രൂപയും എട്ടു പവൻ സ്വർണവുമാണ് മോഷ്ടാവ് കവർന്നത്.
ക്ഷേത്രത്തിലെ സ്റ്റോർ റൂം കുത്തിപ്പൊളിച്ചാണ് കവർച്ച നടത്തിയത്. മറ്റൊരു കേസിൽ ശക്തികുളങ്ങര പോലീസ് പിടികൂടിയ പ്രതിയെ ചോദ്യം ചെയ്യലിലാണ് നെയ്യാറ്റിൻകര കവർച്ച വിവരം പ്രതി പോലീസിനോട് പറഞ്ഞത്. തുടർന്ന് നെയ്യാറ്റിൻകര പോലീസിന് പ്രതിയെ കൈമാറുകയായിരുന്നു. നെയ്യാറ്റിൻകര എസ്.എച്ച്.ഒ എസ്ബി പ്രവീണിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിജീത് ദിപ്കെ‌ എഎപി പ്രവർത്തകൻ ; രൂക്ഷ വിമർശനവുമായി കിരൺ റിജിജു

0
ഡൽഹി : കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കയ്ക്കെതിരെ തുറന്നടിച്ച്...

മാസപ്പടി കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ വീട്ടിലും ഇഡി റെയ്ഡ്

0
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നിഖിലിൻ്റെ ഫ്ലാറ്റിൽ ഇ...

സേ പരീക്ഷ ഫീസ് കുറച്ചു, വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ കോളജ്...

0
എറണാകുളം : വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ എൻജിനീയറിങ്...

‘കേരളത്തിലെ വൈദ്യുതപ്രതിസന്ധിക്ക് കാരണം കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജ്’ ; വെള്ളാപ്പള്ളി

0
ആലപ്പുഴ : സംസ്ഥാനം കടുത്ത ഊർജപ്രതിസന്ധി നേരിടുകയാണെന്നും കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജാണ് പ്രശ്നങ്ങൾക്കു...