അഭിജീത് ദിപ്കെ‌ എഎപി പ്രവർത്തകൻ ; രൂക്ഷ വിമർശനവുമായി കിരൺ റിജിജു

For full experience, Download our mobile application:
Get it on Google Play

ഡൽഹി : കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കയ്ക്കെതിരെ തുറന്നടിച്ച് കേന്ദ്ര പാർലമന്ററികാര്യമന്ത്രി കിരൺ റിജിജു. അഭിജീത് ദിപ്കെ ആംആദ്മി പാർട്ടി പ്രവർത്തകനെന്നും വിദ്യാർഥികളെ മറയാക്കി എഎപി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചെന്നുമാണ് വിമർശനം. ​ജന്തർമന്തർ പ്രതിഷേധത്തിൽ ഡൽഹി പൊലീസിനെ കിരൺ റിജിജു പ്രശംസിച്ചു. കോൺഗ്രസ് കാലത്തായിരുന്നെങ്കിൽ വെടിയേറ്റ് ആയിരങ്ങൾ മരിച്ചേനെ. പ്രതിഷേധത്തിൽ ഒരാളുടെ പോലും എല്ലൊടിഞ്ഞിട്ടില്ലെന്നും വിദ്യാർത്ഥികളെന്ന വ്യാജേന നിരവധി ക്രിമിനലുകളാണ് നുഴഞ്ഞുകയറിയതെന്നും കിരൺ റിജിജു പറഞ്ഞു. പ്രതിഷേധത്തിൽ ഗുരുതര പരിക്കുകളോടെ ആരും ആശുപത്രിയിലില്ല.

പ്രതിഷേധത്തിൽ വിദ്യാർത്ഥികളെന്ന വ്യാജേന നിരവധി ക്രിമിനലുകളാണ് നുഴഞ്ഞുകയറിയത്. ഇത്രയും വലിയ പ്രതിഷേധം ആർക്കും പരിക്കേൽക്കാതെ കൈകാര്യം ചെയ്തതിന് ഡൽഹി പോലീസിനെ അഭിനന്ദിക്കണമെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. ആം ആദ്മി പാർട്ടി, ഭീം ആർമി, സമാജ്‌വാദി പാർട്ടി തുടങ്ങിയ രാഷ്ട്രീയ സംഘടനകൾ ഈ സമരത്തിൽ പങ്കുചേരുകയും പ്രതിഷേധക്കാരെ അക്രമത്തിലേക്ക് പ്രേരിപ്പിക്കുകയും ചെയ്തതായി റിജിജു ആരോപിച്ചു. എഫ്സിആർഎ ഭേദ​ഗതി സംബന്ധിച്ചും കേന്ദ്രമന്ത്രി പ്രതികരിച്ചു. വിദേശ ഫണ്ടുകളിൽ ഏറ്റവും കൂടുതൽ വിഹിതം ലഭിക്കുന്നത് ഹിന്ദു സംഘടനകൾകൾക്കാണ്.

അതിനാൽ പ്രതിഷേധിക്കേണ്ടത് അവരാണ്. 16 ശതമാനം മാത്രമാണ് ക്രിസ്ത്യൻ മിഷണറിമാർക്ക് ലഭിക്കുന്നത്. ​ബിൽ ക്രിസ്ത്യൻ വിഭാഗത്തെ ലക്ഷ്യം വെക്കുന്നത് എന്ന് പ്രതിപക്ഷം നുണപ്രചാരണം നടത്തുന്നുവെന്ന് കിരൺ റിജിജു പറഞ്ഞു. നിലവിലെ പ്രതിഷേധങ്ങൾക്ക് പിന്നിൽ വ്യക്തമായ വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...