ന്യൂഡൽഹി : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,63,533 പേര്‍ക്കു കോവിഡ് ബാധിച്ചു. കഴിഞ്ഞ 28 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.09%. തുടർച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂന്നു ലക്ഷത്തില്‍ താഴെയാകുന്നത്. 4,329 കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 2,78,719 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,22,436 പേർ രോഗമുക്തരായി. നിലവിൽ, 33,53,765 കോവിഡ് ബാധിച്ചു ചികിത്സയിലുള്ളത്.
രാജ്യത്ത് 2.63 ലക്ഷം പുതിയ കേസുകൾ ; 28 ദിവസത്തിനിടയിലെ കുറഞ്ഞ നിരക്ക്
RECENT NEWS
Advertisment