രാഷ്ട്രീയ കൊലപാതകകേസുകള്‍ വാദിക്കാൻ പുറത്തുനിന്നുള്ള അഭിഭാഷകര്‍ക്കായി സര്‍ക്കാര്‍ ചെലവിട്ടത് 2.86 കോടി ; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകക്കേസുകളില്‍ കേരളത്തിനു പുറത്തുനിന്നുള്ള അഭിഭാഷകരെ എത്തിച്ചതിന് സര്‍ക്കാര്‍ ചെലവാക്കിയത് 2.86 കോടി രൂപ. പെരിയ കേസ്, ഷുഹൈബ് വധക്കേസ് ഉള്‍പ്പെടെ മൂന്നുകേസുകള്‍ക്ക് പുറത്തുനിന്നുള്ള അഭിഭാഷകര്‍ സര്‍ക്കാരിനുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായതിനാണ് ഇത്രയും തുക ചെലവാക്കിയത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലംമുതല്‍ ഇതുവരെ വിവിധ കേസുകളില്‍ കേരളത്തിനു പുറത്തുനിന്നുള്ള അഭിഭാഷകരെ ഹൈക്കോടതിയില്‍ എത്തിച്ചതിന് 12.14 കോടിരൂപ ചെലവിട്ടു. 2019-ലെ പെരിയ കൊലപാതകക്കേസില്‍ പ്രമുഖ അഭിഭാഷകരായ മനീന്ദര്‍ സിങ്, പ്രഭാസ് ബജാജ്, രഞ്ജിത് കുമാര്‍ എന്നിവരാണ് സര്‍ക്കാരിനുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്.

2018-ലെ ഷുഹൈബ് വധക്കേസില്‍ വിജയ് ഹന്‍സാരിയ, അമരീന്ദ്ര ശരണ്‍, ഹരിന്‍ പി. റാവേല്‍ എന്നിവരാണ് അഭിഭാഷകര്‍. 2016-ല്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധിരകാരത്തില്‍വന്നശേഷം കണ്ണൂരില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവങ്ങളില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് തലശ്ശേരിയിലെ ഗോപാലന്‍ അടിയോടി വക്കീല്‍ സ്മാരക ട്രസ്റ്റ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് വാദിക്കാനായി ഹരിന്‍ പി. റാവേലാണ് സര്‍ക്കാരിനുവേണ്ടി ഹാജരായത്. ഈ മൂന്നു കേസുകള്‍ക്കുമാത്രമായി അഭിഭാഷകരെ കൊണ്ടുവരാന്‍ 2,72,40,000 രൂപ ചെലവാക്കി. കൂടാതെ ഇവരുടെ യാത്രയ്ക്കും താമസത്തിനുമായി 13,67,172 രൂപയും ചെലവാക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...