തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികള്‍ പിടിയില്‍. കോവളം മുക്കോല സ്വദേശികളായ നെല്‍സണ്‍(20), ബബായ്ഘോഷ്(19) എന്നിവരെയാണ് കോവളം പോലീസ് അറസ്റ്റ് ചെയ്തത്.
പോലീസ് അന്വേഷണം ആരംഭിച്ചതിനെ തുടര്‍ന്ന് പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു. സിറ്റി ഡെപ്യൂട്ടി പോലീസ് കമീഷണര്‍ ഡോ.ദിവ്യ വി. ഗോപിനാഥിന്റെ നിര്‍ദേശാനുസരണം കോവളം എസ്.എച്ച്.ഒ യുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കിയായിരുന്നു പ്രതികളെ അറസ്റ്റ് ചെയ്തത്.
കോവളം എസ്.എച്ച്.ഒ അനില്‍കുമാര്‍.പി, എസ്.ഐമാരായ അനീഷ്കുമാര്‍, മണികണ്ഠനാശാരി, എ.എസ്.ഐ ശ്രീകുമാര്‍, സി.പി.ഒമാരായ ഷൈജു, രാജേഷ് ബാബു, അരുണ്‍, ലജീവ്, ശ്രീകാന്ത്, വിജിത, സുജിത, കാവേരി എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്.