നാലു കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുന്നാവായ: തിരുന്നാവായയില്‍ നാലു കിലോ കഞ്ചാവുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍. കൊപ്പം സ്വദേശി ഏങ്ങാകോട്ടില്‍ റഷീദ്(39), ചെറുകര സ്വദേശി പള്ളതൊടി അബ്ദുള്‍ മജീദ്(38) എന്നിവരെയാണ് തിരൂര്‍ പോലീസ് പിടികൂടിയത്. തിരൂര്‍ ഡിവൈഎസ്പി ബെന്നി വി വി യുടെ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞദിവസം അര്‍ദ്ധരാത്രിയില്‍ തിരുനാവായ റെയില്‍വേ സ്‌റ്റേഷന് സമീപത്ത് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

വില്‍പ്പനയ്ക്കായി കവറുകളിലാക്കി സൂക്ഷിച്ചിരുന്ന 4.100 കിലോഗ്രാം കഞ്ചാവ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു. തിരൂര്‍ സിഐ ജിജോയുടെ നേതൃത്വത്തില്‍ എസ്‌ഐ ജലീല്‍ കറുത്തേടത്ത്, പ്രൊബേഷന്‍ എസ്‌ഐ സനീത്, എസ്‌ഐ പി ഡി ജോസഫ്, സ്‌കോഡ് അംഗങ്ങളായ എസ്‌ഐ പ്രമോദ്, എഎസ്‌ഐ ജയപ്രകാശ്, എസ് സി പിഒ ജയപ്രകാശ്,രാജേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുമേഷ്, ബിജി, ഷെറിന്‍ ജോണ്‍, ആന്റണി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. തിരുനാവായയിലും പരിസര പ്രദേശങ്ങളിലും മറ്റും വില്‍പന നടത്തുന്ന ആളുകള്‍ക്ക് കൈമാറുന്നതിനായാണ് പ്രതികള്‍ കഞ്ചാവ് കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അയോധ്യ ഫണ്ട് തട്ടിപ്പ് കേസ്: സുപ്രീംകോടതി സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷിക്കണമെന്ന് കെ.സി വേണുഗോപാൽ...

0
ലഖ്‌നൗ: അയോധ്യ രാമക്ഷേത്ര സംഭാവനാ ക്രമക്കേട് കേസില്‍ സുപ്രീംകോടതി സിറ്റിങ് ജഡ്ജിയുടെ...

പിറവത്ത് പുഴയിൽ സ്ത്രീയുടെയും ഒരു വയസ്സുള്ള കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തി

0
കൊച്ചി: എറണാകുളം പിറവത്ത് പുഴയിൽ സ്ത്രീയുടെയും ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിന്റെയും...

ഡൽഹിയിൽ വീണ്ടും സെപ്റ്റിക് ടാങ്ക് ദുരന്തം; ശുചീകരണത്തിനിറങ്ങിയ മൂന്ന് തൊഴിലാളികൾ വിഷവാതകം ശ്വസിച്ച് മരിച്ചു

0
ന്യൂഡല്‍ഹി: സെപ്റ്റിക് ടാങ്കിനുളളില്‍ കുടുങ്ങിയ തൊഴിലാളികൾക്ക് വിഷവാതകം ശ്വസിച്ച് ദാരുണാന്ത്യം. ഡല്‍ഹിയിലെ...

മന്ത്രി ശരത്കുമാർ ലഹരിമരുന്ന് ഉപയോഗിച്ചെന്ന് ആരോപണം , അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

0
ചെന്നൈ : തമിഴ്‌നാട് മന്ത്രിയും ടിവികെ നേതാവുമായ ഡി. ശരത്കുമാറിനെതിരെ ലഹരിമരുന്ന്...