Thursday, May 2, 2024 9:58 am

മല്ലപ്പള്ളിയില്‍ നിന്ന് കാശ്മീരിലേയ്ക്ക് സൈക്കിളില്‍ ; റിജോയുടെ യാത്ര തുടങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മല്ലപ്പള്ളി പാടിമണ്ണില്‍ നിന്നും കാശ്മീരിലേയ്ക്ക് സൈക്കിളില്‍ റിജോയുടെ യാത്ര തുടങ്ങി.പാടിമണ്‍ പാറേമണിക്കുഴിയില്‍ വീട്ടില്‍ റിജോ ജോര്‍ജ് (26) ആണ് കാശ്മീരിലേക്ക് യാത്ര പുറപ്പെട്ടത്.ബുധനാഴ്ച രാവിലെ പതിനൊന്ന് മണിയോടെ മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് ഓഫിസിനു മുമ്പില്‍ നിന്നും പഞ്ചായത്ത് പ്രസിഡന്റ് ഗീതാകുര്യക്കോസ് പ്ലാഗ് ഓഫ് ചെയ്ത് റിജോ യാത്ര ആരംഭിച്ചു. ഇലക്‌ട്രീഷ്യനായ റിജോയിക്ക് സൈക്കിള്‍ യാത്ര ഹരമാണ്. കുട്ടിക്കാലം മുതലെ സൈക്കിളിനോടാണ് പ്രിയം ഏറെയും. 23,000 രുപ വിലയുള്ള ഗിയര്‍ സൈക്കിള്‍ വാങ്ങി കേരളത്തില്‍ മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളില്‍ സൈക്കിളില്‍ യാത്ര നടത്തി. പിന്നെ പരീക്ഷണാര്‍ഥം കേരളത്തിനു പുറത്തേക്കും യാത്ര തുടര്‍ന്നു. സേലം, കോയബത്തൂര്‍, കന്യാകുമാരി, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലും സൈക്കിളില്‍ സഞ്ചരിച്ചു.

അന്നുമുതല്‍ റിജോയിക്ക് മനസ്സില്‍ തോന്നിയ സ്വപ്നമാണ് കാശ്മീര്‍ യാത്ര. കഴിഞ്ഞ വര്‍ഷം യാത്രക്ക് ഒരുങ്ങിയെങ്കിലും കോവിഡ് യാത്ര മുടക്കി. ആരോഗ്യ സംരക്ഷണവും പല മേഖലയില്‍പ്പെട്ടവരെ കാണുവാനും അവരുടെ സംസ്‌ക്കാരം കണ്ടു പടിക്കുന്നതിനും യാത്ര ഉപകരിക്കുമെന്ന് റിജോ പറയുന്നു. ഒറ്റക്കുള്ള യാത്രയില്‍ സുരക്ഷിതമെന്ന് തോന്നുന്ന സ്ഥലങ്ങളില്‍ വിശ്രമിച്ച്‌ യാത്ര തുടരും. 85 – 90 ദിവസം കൊണ്ട് കാശ്മിരിലെത്താനാണ് റിജോയുടെ ശ്രമം. യാത്രയുടെ ചെലവ് സ്വന്തമായി വഹിക്കുന്ന റിജോ ആരെങ്കിലും സ്‌പോണ്‍സര്‍ മാരെ ലഭിക്കുമോ എന്ന് അന്വേഷണവും നടത്തുന്നുണ്ട്‌.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജൂതർക്കെതിരായ വംശീയ അധിക്ഷേപം ചെറുക്കാനുള്ള നിയമത്തിന് യുഎസ് ജനപ്രതിനിധി സഭയുടെ അംഗീകാരം

0
ന്യൂയോർക്ക്: ജൂതമത വിശ്വാസികൾക്കെതിരായ വംശീയ അധിക്ഷേപം ചെറുക്കാനുള്ള നിയമം യു എസ്...

മോട്ടോർ വാഹന വകുപ്പിന്‍റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു

0
കടമ്പനാട് : മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയ യുവാവിനെ...

rptആചാരപരമായ ചടങ്ങുകള്‍ നടത്താതെയുള്ള ഹൈന്ദവ വിവാഹങ്ങള്‍ക്ക് നിയമസാധുതയില്ല ; സുപ്രീം കോടതി

0
ഡല്‍ഹി: ശരിയായവിധത്തിലുള്ള ചടങ്ങുകളില്ലാതെ നടത്തുന്ന ഹൈന്ദവ വിവാഹങ്ങള്‍ക്ക് സാധുതയില്ലെന്ന് സുപ്രീംകോടതി. ഹൈന്ദവ...

ബാലഗോകുലം സംസ്ഥാന വാർഷിക സമ്മേളനം ജൂലായ് 12ന് തുടങ്ങും

0
തിരുവല്ല : ബാലഗോകുലം സംസ്ഥാന വാർഷിക സമ്മേളനം ജൂലായ് 12, 13,...