ബാലരാമപുരം : റസല്‍പ്പുരത്ത് സിമന്റ് ഗോഡൗണിന് സമീപത്ത് യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ കൂട്ടാളികളായ രണ്ട് യുവാക്കള്‍ പോലീസ് പിടിയില്‍. റസല്‍പ്പുരം നിഷാഭവനില്‍ അജീഷ് (33), റസല്‍പ്പുരം നിതീഷ് ഭവനില്‍ നിധീഷ് (25) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ കേസിലെ മൂന്നും നാലും പ്രതികളാണ്. കിളിമാനൂര്‍ മലയമടം പയ്യട മിച്ചഭൂമി കോളനിക്ക് സമീപം വലിയവിള വീട്ടില്‍ ലക്ഷ്മണന്‍ ചെട്ടിയാര്‍ – ബേബി ദമ്പതികളുടെ മകന്‍ വിഷ്ണുവാണ് (23) കൊല്ലപ്പെട്ടത്.
കൃത്യത്തിന് പിന്നാലെ കേസിലെ മുഖ്യപ്രതികളെ അജീഷും നിധീഷും ചേര്‍ന്ന് റസല്‍പ്പുരത്ത് നിന്ന് ബൈക്കില്‍ കയറ്റി മലയത്ത് ഒളിവില്‍ പാര്‍പ്പിക്കുകയും തുടര്‍ന്ന് നരുവാമൂട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ തേരിക്കവിള കോളനിയിലേക്ക് മാറ്റുകയുമായിരുന്നു. ഇവരുടെ ഫോണ്‍കാളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്.
പ്രതികളെ നിരന്തരം ഫോണില്‍ വിളിച്ച് രക്ഷപ്പെടാന്‍ സഹായിച്ചതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് വീടുകളില്‍ നിന്ന് ഇരുവരേയും അറസ്റ്റ് ചെയ്തത്. സംഭവം നടന്നതിന് ശേഷം വിഷ്ണു മെഡിക്കല്‍ കോളേജ് ആശുപത്രില്‍ വച്ച് മരിച്ചുവെന്ന വിവരം അറിഞ്ഞതിന് പിന്നാലെയാണ് മുഖ്യപ്രതികളെ രക്ഷപ്പെടുത്താന്‍ അജീഷും നിധീഷും സഹായിച്ചത്. അറസ്റ്റിലായ യുവാക്കളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.