യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ കൂട്ടാളികളായ യുവാക്കള്‍ പോലീസ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ബാലരാമപുരം : റസല്‍പ്പുരത്ത് സിമന്റ് ഗോഡൗണിന് സമീപത്ത് യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ കൂട്ടാളികളായ രണ്ട് യുവാക്കള്‍ പോലീസ് പിടിയില്‍. റസല്‍പ്പുരം നിഷാഭവനില്‍ അജീഷ് (33)​,​ റസല്‍പ്പുരം നിതീഷ് ഭവനില്‍ നിധീഷ് (25)​ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ കേസിലെ മൂന്നും നാലും പ്രതികളാണ്. കിളിമാനൂര്‍ മലയമടം പയ്യട മിച്ചഭൂമി കോളനിക്ക് സമീപം വലിയവിള വീട്ടില്‍ ലക്ഷ്മണന്‍ ചെട്ടിയാര്‍ – ബേബി ദമ്പതികളുടെ മകന്‍ വിഷ്ണുവാണ് (23) കൊല്ലപ്പെട്ടത്.

കൃത്യത്തിന് പിന്നാലെ കേസിലെ മുഖ്യപ്രതികളെ അജീഷും നിധീഷും ചേര്‍ന്ന് റസല്‍പ്പുരത്ത് നിന്ന് ബൈക്കില്‍ കയറ്റി മലയത്ത് ഒളിവില്‍ പാര്‍പ്പിക്കുകയും തുടര്‍ന്ന് നരുവാമൂട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ തേരിക്കവിള കോളനിയിലേക്ക് മാറ്റുകയുമായിരുന്നു. ഇവരുടെ ഫോണ്‍കാളുകള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്.

പ്രതികളെ നിരന്തരം ഫോണില്‍ വിളിച്ച്‌ രക്ഷപ്പെടാന്‍ സഹായിച്ചതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് വീടുകളില്‍ നിന്ന് ഇരുവരേയും അറസ്റ്റ് ചെയ്തത്. സംഭവം നടന്നതിന് ശേഷം വിഷ്ണു മെഡിക്കല്‍ കോളേജ് ആശുപത്രില്‍ വച്ച്‌ മരിച്ചുവെന്ന വിവരം അറിഞ്ഞതിന് പിന്നാലെയാണ് മുഖ്യപ്രതികളെ രക്ഷപ്പെടുത്താന്‍ അജീഷും നിധീഷും സഹായിച്ചത്. അറസ്റ്റിലായ യുവാക്കളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...