വീട്ടമ്മയെ മുഖ മൂടിയിട്ട് അക്രമിച്ച്‌ സ്വര്‍ണം കവരാന്‍ ശ്രമിച്ച പ്രതികള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : വീട്ടില്‍ മുറ്റമടിച്ച്‌ കൊണ്ടിരുന്ന വീട്ടമ്മയെ മുഖമൂടിയിട്ട് അക്രമിച്ച്‌ സ്വര്‍ണം കവരാന്‍ ശ്രമിച്ച പ്രതികള്‍ അറസ്റ്റില്‍. മുറ്റത്തോട് ചേര്‍ന്നുള്ള ഉപയോഗ ശൂന്യമായ തൊഴുത്തില്‍ ഒളിച്ചിരുന്ന് പെട്ടെന്ന് ചാടി വീഴുകയായിരുന്നു. വീട്ടമ്മയുടെ മുഖത്തേക്ക് മുളക്‌പൊടി വിതറി കഴുത്തില്‍ പിടിച്ച്‌ രണ്ട് പവന്റെ ചെയിന്‍ പൊട്ടിച്ചോടുകയായിരുന്നു. മലപ്പുറം വേങ്ങരയിലാണ് സംഭവം.

പ്രതികളെ മണിക്കൂറുകള്‍ക്കകമാണ് പോലീസ് പിടികൂടിയത്. വേങ്ങര വലിയോറ ചുള്ളിപറമ്പ് സ്വദേശികളായ തെക്കേവീട്ടില്‍ ഫൗസുള്ള (19), തെക്കെവീട്ടില്‍ മിസ്ഹാബ് (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വേങ്ങര ചുള്ളിപ്പറമ്പ് കുറുവില്‍ക്കുണ്ടിലാണ് മുഖം മൂടി അക്രമണവും മോഷണവും നടത്തിയത്. ബുധനാഴ്ച പുലര്‍ച്ചെ ആറരക്കാണ് സംഭവം.

മുറ്റമടിക്കുകയായിരുന്ന കുറുകപുരക്കല്‍ പങ്കജവല്ലി എന്ന അമ്മു (61) വിനെ മുഖം മൂടി ധരിച്ചെത്തിയ രണ്ടു പേര്‍ ചേര്‍ന്ന് മുളക് പൊടി വിതറി കഴുത്തില്‍ നിന്ന് ആഭരണം പൊട്ടിച്ച്‌ എടുക്കുകയായിരുന്നു. പിടിവലിയില്‍ അമ്മു താഴെ വീണെങ്കിലും ചെയിന്‍ ബലമായി പിടിച്ചതിനാല്‍ മോഷ്ടക്കള്‍ക്ക് പൂര്‍ണ്ണമായി കൈക്കലാക്കാന്‍ കഴിഞ്ഞില്ല. ചെറിയ ഭാഗം മാത്രമാണ് കൊണ്ടുപോയത്.

ശബ്ദം വച്ചതിനെ തുടര്‍ന്ന് അകത്ത് നിന്ന് വീട്ടിലെ മറ്റു അംഗങ്ങള്‍ പുറത്ത് വന്നതോടെ മോഷ്ടക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അയല്‍പക്കത്തുള്ള മോഷ്ടാക്കളായ ഇരുവരും തോര്‍ത്ത് ഉപയോഗിച്ച്‌ മുഖം മറക്കുകയും മറ്റൊരു തോര്‍ത്തില്‍ മുളക് പൊടി വിതറി അമ്മുവിനെ മണപ്പിക്കാനും ശ്രമം നടത്തുകയും ചെയ്തിരുന്നു.

നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ മോഷ്ടാക്കള്‍ എത്തിയ മോട്ടോര്‍ ബൈക്ക് തൊട്ടടുത്ത വീട്ടുപറമ്പില്‍ നിര്‍ത്തിയിട്ടതായി കണ്ടത്തി. ഇതിന്റെ പിന്‍ഭാഗത്തെ നമ്പർ പ്ലേറ്റ് പൂര്‍ണ്ണമായി നീക്കം ചെയ്ത നിലയിലും മുന്നിലെ നമ്പര്‍ പ്ലേറ്റ് മറച്ച നിലയിലുമായിരുന്നു. ബൈക്ക് വാടകക്കെടുത്തതാണെന്നാണ് വിവരം. വേങ്ങര സ്റ്റേഷന്‍ ഓഫീസര്‍ പി കെ മുഹമ്മദ് ഹനീഫ, എസ് ഐമാരായ എം പി അബൂബക്കര്‍ , ഉണ്ണിക്കൃഷ്ണന്‍, ഡോഗ് സ്‌കോഡിലെ ഒ സുമേഷ്, ജെ രാഹുല്‍ തുടങ്ങിയവരാണ് കേസ് അന്വേഷിച്ചത്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിസിനസ് തട്ടിപ്പ് ആരോപിച്ചുള്ള വ്യാജവാർത്ത; ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് വ്യവസായി

0
തിരുവനന്തപുരം: വ്യാജവാര്‍ത്ത നല്‍കി അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി പ്രവാസി...

മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരന്‍

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ്...

മുഖ്യമന്ത്രിയോട് ക്ഷമ ചോദിച്ച് ചേന്തി അനില്‍

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞതിന് ക്ഷമ ചോദിക്കുന്നതായി ജയില്‍ നിന്ന്...

കൊരട്ടില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ കൊലപാതകം , ഒരാൾ അറസ്റ്റിൽ

0
തൃശൂര്‍: കൊരട്ടില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ്...