അസദുദ്ദീന്‍ ഉവൈസിക്കു നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ലഖ്‌നോ : എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസിക്കു നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ഉവൈസിയുടെ ഹിന്ദുവിരുദ്ധ പ്രസ്താവനകള്‍ വികാരത്തെ വ്രണപ്പെടുത്തിയതിനാലാണ് വെടിയുതിര്‍ത്തതെന്ന് പ്രതികള്‍ മൊഴി നല്‍കിയതായി യു.പി പോലിസ് അറിയിച്ചു. പ്രതികളില്‍ നിന്നും 9 എം.എം പിസ്റ്റള്‍ കണ്ടെടുത്തതായും പോലിസ് അറിയിച്ചു. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് പോലിസ് കേസില്‍ അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ദിവസം ഛജാര്‍സി ടോള്‍ പ്ലാസക്ക് സമീപത്തുവെച്ചാണ് ഉവൈസിക്ക് നേരെ വെടിവെപ്പുണ്ടായത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി യു.പിയിലെത്തിയ ഉവൈസി മീററ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. വാഹനത്തിന്റെ വശങ്ങളിലാണ് വെടിയേറ്റത്. വെടിവെപ്പിന് പിന്നാലെ തങ്ങള്‍ സുരക്ഷിതരാണെന്ന് ഉവൈസി അറിയിച്ചിരുന്നു. ആക്രമണത്തിന് ശേഷം ആയുധം ഉപേക്ഷിച്ച്‌ സംഘം ഓടിരക്ഷപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ വാഹനത്തിന് നേരെ മൂന്നോ നാലോ റൗണ്ട് വെടിവെച്ചെന്നും വാഹനത്തിന്റെ ടയര്‍ പഞ്ചറായെന്നും ഉവൈസി പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നീട് മറ്റൊരു വാഹനത്തിലാണ് അദ്ദേഹം ഡല്‍ഹിയിലേക്ക് തിരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് അടക്കമുള്ള നടപടികൾ വേണം ; അറസ്റ്റ് വാറന്‍റിന് പിന്നാലെ പുതിയ...

0
അംഗാറ: ഗാസയിലേക്ക് സഹാവുമായി പുറപ്പെട്ട ഫ്ലോട്ടില്ല തടഞ്ഞ സംഭവത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി...

പെരുമ്പിലാവില്‍ ഡാൻസാഫ് സംഘത്തെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസ് ; മുഖ്യ പ്രതി പിടിയിൽ

0
തൃശൂര്‍: പെരുമ്പിലാവില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സംഘത്തെ വാഹനമിടിച്ച് അപായപ്പെടുത്താന്‍...

റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം ; കൊപ്രക്കളത്ത് മേല്‍പ്പാലം വേണമെന്ന ആവശ്യം...

0
തൃശൂര്‍: ദേശീയപാത തളിക്കുളം കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട...

മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെ സൈനിക ആക്രമണം ; 14 പേർ കൊല്ലപ്പെട്ടു

0
നെയ്പിഡോ: മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു....