ഗാർഹിക പീഡനം ; അമ്മ നൽകിയ പരാതിയില്‍ തൊഴിലാളി യൂണിയന്‍ നേതാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : അമ്മ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയിന്മേല്‍ ബി.എം.എസ്  നേതാവായ മകനെ ചെങ്ങന്നൂര്‍ പോലിസ് അറസ്റ്റ്ചയ്തു. ബി.എം.എസ് ചെങ്ങന്നൂര്‍ മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് ളാകശ്ശേരി ശാന്ത ഭവനത്തില്‍ സുരേഷ്‌ കുമാര്‍ (50) ആണ് ചെങ്ങന്നൂര്‍ പോലീസ് പിടിയിലായത്. അമ്മ ശാന്തകുമാരിയമ്മ (76) കോടതിയില്‍ നല്‍കിയ പരാതിയിന്മേല്‍ അമ്മയ്ക്ക് ചിലവിനുള്ള തുക നല്‍കാനും സ്വന്തം വീട്ടില്‍ താമസിക്കുന്നതില്‍ തടസങ്ങള്‍ ഉണ്ടാക്കരുതെന്നും കോടതി ഉത്തരവ് നിലനില്‍ക്കെ കഴിഞ്ഞ ദിവസം വീണ്ടും സംഘർഷമുണ്ടാക്കി.

തുടര്‍ന്നാണ് അമ്മ ശാന്തകുമാരിയമ്മ പോലീസില്‍ പരാതി നല്‍കിയത്. അമ്മയുടെ പേരിലുള്ള സ്വത്ത് തട്ടിയെടുത്തതായുള്ള അമ്മയുടെ പരാതി സുരേഷ്‌ കുമാറിനെതിരെ നിലവിലുണ്ട്. സിഐ ജോസ് മാത്യുവിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച്ച രാത്രി സുരേഷ്‌ കുമാറിനെ അറസ്റ്റ് ചെയ്തു. ചെങ്ങന്നൂര്‍ ജിഡിഷ്യല്‍ ഫാസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്  ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിജെപി സമരത്തെ പിന്തുണച്ചുള്ള ഐക്യദാർഢ്യ പരിപാടികൾക്കെതിരായ കേസുകൾ പിൻവലിക്കണം : മുഹമ്മദ്‌ റിയാസ്

0
കൊച്ചി : സിജെപി സമരത്തെ പിന്തുണച്ചുള്ള ഐക്യദാർഢ്യ പരിപാടികൾക്കെതിരെയെടുത്ത കേസുകൾ പിൻവലിക്കണമെന്ന്...

രാത്രിയിൽ ഡ്രാഗൺ ഫ്രൂട്ട് പറിക്കാൻ പോവുന്നതിനിടെ കുളത്തിൽ വീണു ; ഗവേഷണ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

0
തൃശൂർ: കാർഷിക സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥി സർവകലാശാലയിലെ കുളത്തിൽ വീണു മരിച്ചു....

വിഴിഞ്ഞം തുറമുഖം : റോഡ് മാർഗമുള്ള ചരക്കുനീക്കത്തിന് കസ്റ്റംസിന്റെ അന്തിമാനുമതി

0
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തുനിന്ന് കണ്ടെയ്നറുകൾ റോഡു മാർഗം കൊണ്ടുപോകുന്നതിന് കസ്റ്റംസിന്റെ...

മാസപ്പടി കേസ് : വീണയ്ക്കും പിണറായിക്കും കുരുക്കായി ശശിധരൻ കർത്തയുടെ മൊഴി

0
കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ‌ വീണയ്ക്കും പിണറായിക്കും കുരുക്കായി ശശിധരൻ...