ഏനാദി മംഗലത്ത് വീണ്ടും ടാര്‍ മിക്‌സിങ് പ്ലാന്റ് ; അനുമതി വാങ്ങാന്‍ സിപിഎം നേതാക്കള്‍ ഓഫിസുകള്‍ കയറിയിറങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഏനാദി മംഗലത്തെ മലിനമാക്കാന്‍ വീണ്ടും ടാര്‍ മിക്‌സിങ് പ്ലാന്റ്, ലാന്‍ഡ് റവന്യൂ അനുമതി വാങ്ങാന്‍ സിപിഎം നേതാക്കള്‍ ഓഫിസുകള്‍ കയറി ഇറങ്ങുന്നു. അടൂര്‍ താലൂക്കില്‍ ഏനാദിമംഗലം വില്ലേജില്‍ മാരക മലിനീകരണ ശേഷിയുള്ള ടാര്‍ മിക്സിങ് പ്ലാന്റ് സ്ഥാപിക്കാന്‍ ശ്രമം നടക്കുന്നത് വ്യക്തിയുടെ ഉടമസ്ഥതയിലുള്ള തോട്ടത്തില്‍. പത്തനംതിട്ട ജില്ലയിലെ തന്നെ ഏറ്റവും മനോഹരവും പരിസ്ഥിതി ലോലവുമായ സ്‌കിന്നര്‍ പുരത്തെ തോട്ടത്തിലാണ് പ്ലാന്റിനായി അഞ്ചേക്കര്‍ ഭൂമി പാട്ടത്തിനെടുത്തിരിക്കുന്നത്. തോട്ടഭൂമിയായതിനാല്‍ പ്ലാന്റ് തുടങ്ങാന്‍ ലാന്‍ഡ് റവന്യൂ കമ്മിഷണറുടെ അനുമതി വേണം. ഇത് സംഘടിപ്പിച്ചു കൊടുക്കാമെന്ന് പറഞ്ഞാണ് സിപിഎമ്മിന്റെ രണ്ടു പ്രാദേശിക നേതാക്കളും ഒരു പഞ്ചായത്തംഗവും പാലത്ര കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയുമായി അടുത്ത് കൂടിയിരിക്കുന്നത്.

അടൂരിലെ ബാര്‍ മുതലാളിയുടെ ബന്ധുവായ ഉദ്യോഗസ്ഥന്‍ മുഖേനെ സാധിച്ചു കൊടുക്കാമെന്ന് പറഞ്ഞാണ് ഇവരുടെ ഇടപെടല്‍. ഉയര്‍ന്ന മലിനീകരണ തോത് ഉള്ള യന്ത്രം സ്ഥാപിക്കാനുള്ള അനുമതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിഷേധിച്ചതാണ് ഇവര്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. വളഞ്ഞ വഴിയിലൂടെ അനുമതി നേടാന്‍ സിപിഎം പ്രാദേശിക നേതാക്കളും പഞ്ചായത്തംഗവും ശ്രമം തുടങ്ങിയത്. സിപിഎം ജില്ലാ സെക്രട്ടറിയുടെ നാട്ടിലാണ് ജനങ്ങളെ മാരകരോഗങ്ങളില്‍ മുക്കിക്കൊല്ലാന്‍ അദ്ദേഹത്തിന്റെ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ ചരടു വലിക്കുന്നത്.

സ്‌കിന്നര്‍ പുരത്തെ പാരിസ്ഥിതിക സന്തുലനാവസ്ഥ തകര്‍ക്കുന്നതാണ് ഈ പ്ലാന്റ്. കാലഹരണപ്പെട്ട ഈ പ്ലാന്റ് ജനവാസ കേന്ദ്രങ്ങള്‍ക്ക് വലിയ ഭീഷണിയാണ്. സെക്കന്‍ഡ് ഹാന്‍ഡ് പ്ലാന്റാണ് ഇവിടെ സ്ഥാപിക്കുക. മന്ത്രി ബാലഗോപാലിന്റെ സഹോദരന്‍ കലഞ്ഞൂര്‍ മധു കിന്‍ഫ്ര പാര്‍ക്കില്‍ സ്ഥാപിച്ചത് മലിനീകരണ തോത് കുറഞ്ഞ അത്യന്താധുനിക പ്ലാന്റായിരുന്നുവെങ്കില്‍ ഇനി വരാന്‍ പോകുന്നത് അതിഭീകരമായ തോതില്‍ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന ഡ്രം മിക്സ് പ്ലാന്റാണ്. കൊടുമണ്‍, അടൂര്‍ ഏരിയാ കമ്മറ്റിയിലെ രണ്ടു നേതാക്കളും ഒരു പഞ്ചായത്തംഗവും പ്ലാന്റിന് അനുവാദം വാങ്ങി നല്‍കാനുള്ള ക്വട്ടേഷന്‍ ഏറ്റെടുത്ത് സജീവമായി രംഗത്തുണ്ട്.

കലഞ്ഞൂര്‍ മധുവിന്റെ പ്ലാന്റ് ഇവിടെ സ്ഥാപിച്ചത് ചൂണ്ടിക്കാട്ടിയാണ് രണ്ടാമതും പ്ലാന്റ് സ്ഥാപിക്കാനുള്ള ആവശ്യം കണ്‍സ്ട്രക്ഷന്‍ കമ്പനി ഉയര്‍ത്തുന്നത്. എന്നാല്‍, രണ്ടു പ്ലാന്റും തമ്മില്‍ അജഗജാന്തരമാണുള്ളത്. മധുവിന്റെ മാവനാല്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി സ്ഥാപിച്ചിട്ടുള്ള പ്ലാന്റിന് മലിനീകരണ തോത് തീര്‍ത്തും കുറവാണെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് സാക്ഷ്യപ്പെടുത്തുന്നു. വിദേശരാജ്യങ്ങളില്‍ അടക്കം ഉപയോഗിക്കുന്ന തരം പ്ലാന്റാണ് ഇത്. പ്ലാന്റ് ഇവിടെ സ്ഥാപിക്കുന്നതിനെതിരേ സിപിഎം ഭരിക്കുന്ന ഏനാദിമംഗലം പഞ്ചായത്ത് കമ്മറ്റി അടക്കം രംഗത്തു വന്നു. പ്രതിഷേധ സമരത്തിന് സിപിഎം നേതൃത്വം നല്‍കുകയും ചെയ്തു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തിയ ഹിയറിങില്‍ പ്ലാന്റിന് അന്തരീക്ഷ മലിനീകരണം കുറവാണെന്ന് വിലയിരുത്തി. തുടര്‍ന്ന് പ്ലാന്റ് സ്ഥാപിക്കാന്‍ അനുവാദം നല്‍കി.

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംരക്ഷണയില്‍ പ്ലാന്റ് സ്ഥാപിച്ച്‌ പ്രവര്‍ത്തനവും തുടങ്ങി. സിപിഎം നേതാക്കളില്‍ ചിലരും ഒരു പഞ്ചായത്തംഗവും പ്ലാന്റിനെതിരായ സമരത്തില്‍ ഇരട്ടത്താപ്പ് നടത്തിയെന്ന ആരോപണവും ഉയര്‍ന്നു. ഇതേ നേതാക്കള്‍ തന്നെയാണ് ഇപ്പോള്‍ ഡ്രം പ്ലാന്റ് കൊണ്ടുവരാനുള്ള ക്വട്ടേഷന്‍ എടുത്തിരിക്കുന്നത്. മധുവിന്റെ പ്ലാന്റ് പോലെ മലിനീകരണം കുറഞ്ഞതാണ് ഇനിയും വരുന്നതെന്നും അതിനെതിരേ സമരം വേണ്ടെന്നുമുള്ള സന്ദേശം ഇവര്‍ നല്‍കി കഴിഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവിന്റെ സ്വന്തം നാട്ടിലാണ് പ്ലാന്റ് വരുന്നത്. ജില്ലാ സെക്രട്ടറിയെ തെറ്റിദ്ധരിപ്പിച്ച്‌ പ്ലാന്റിന് അനുമതി വാങ്ങി നല്‍കാനാണ് രണ്ടു ജനപ്രതിനിധികള്‍ അടക്കം തിരുവനന്തപുരം കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്നത്.

അടൂരില്‍ എന്തു വന്നാലും ഏറ്റെടുത്ത് നടപ്പാക്കാന്‍ ക്വട്ടേഷന്‍ എടുത്തിരിക്കുന്ന ഒരു ഏരിയാ നേതാവും ഇവര്‍ക്കൊപ്പം ചേര്‍ന്നിട്ടുണ്ട്. പ്ലാന്റ് വരുന്ന വിവരം രഹസ്യമാക്കി വച്ചിരിക്കുകയാണ്. ഡ്രം മിക്സ് പ്ലാന്റിന് മലിനീകരണ തോത് കൂടുതലാണ്. സെക്കന്‍ഡ് ഹാന്‍ഡ് യന്ത്രമാകുന്നതോടെ അത് വീണ്ടും കൂടും. രഅനുമതി കിട്ടുന്നതു വരെ രരണ്ടാമതൊരു പ്ലാന്റ് ഏനാദിമംഗലത്ത് വരുന്ന വിവരം നാട്ടുകാരില്‍ നിന്ന് മറച്ചു വച്ചിരിക്കുകയാണ്. ജനവാസ മേഖലയില്‍ ഡ്രം മിക്സ് പ്ലാന്റ് സ്ഥാപിക്കാന്‍ അനുവാദം കൊടുക്കാന്‍ നിലവിലുള്ള ചട്ടപ്രകാരം ബോര്‍ഡിന് കഴിയില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...