യുവാവ് വെടിയേറ്റ് മരിച്ച സംഭവം ; സുഹൃത്തുക്കളെ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മലപ്പുറത്ത് പന്നിവേട്ടക്കിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നതായി പോലീസ്. ഇതുമായി ബന്ധപ്പെട്ട് പെരിന്തല്‍മണ്ണ സ്വദേശികളായ അസ്‌കര്‍ അലി, സനീഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്തു. സംഭവ ദിവസം തന്നെ പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചട്ടിപ്പറമ്പ് ആക്കപ്പറമ്പ് സ്വദേശി സാനു എന്ന ഇര്‍ഷാദ് ആണ് കഴിഞ്ഞ ദിവസം പന്നിവേട്ടക്കിടെ വെടിയേറ്റ് മരിച്ചത്.

ചട്ടിപ്പറമ്പില്‍ കാട് പിടിച്ച സ്ഥലത്ത് പന്നിയെ വേട്ടയാടാന്‍ പോയ മൂന്നംഗ സംഘത്തില്‍പ്പെട്ട ആളാണ് ഇര്‍ഷാദ്. അലി അസ്‌കറിന്റെ കൈവശമുണ്ടായിരുന്ന ലൈസന്‍സില്ലാത്ത തോക്കില്‍ നിന്നാണ് ഇര്‍ഷാദിന് വെടിയേറ്റതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അറസ്റ്റിലായവരെ ചോദ്യം ചെയ്യുകയാണെന്നും നായാട്ട് സംഘത്തില്‍ കൂടുതല്‍ പേര്‍ ഉണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ തിരഞ്ഞെടുപ്പ് രീതിയെ പ്രശംസിച്ച് ട്രംപ് ; ഗ്യാനേഷിനെ കുറിച്ചും പരാമർശം

0
ന്യൂഡൽഹി : ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രീതിയെയും വോട്ടർമാർക്കുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ...

അയോധ്യ ക്ഷേത്രക്കൊള്ള : അന്തിമ റിപ്പോർട്ട് നൽകി ആദ്യ എസ്ഐടി

0
ന്യൂഡൽഹി : അയോധ്യ സംഭാവന തട്ടിപ്പിൽ ആദ്യ എസ്ഐടി സംഘം അന്തിമ...

നീറ്റ് പേപ്പർചോർച്ച പ്രതിഷേധത്തിലെ പോലീസ് അതിക്രമം : ഹർജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും

0
ന്യൂഡൽഹി: നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട രാജ്യത്തുടനീളം നടന്ന വിദ്യാർത്ഥി...

അമിത വിമാന ടിക്കറ്റ് നിരക്ക് : നിയമങ്ങൾ പാലിച്ചില്ലെങ്കിൽ സർവീസുകൾ നിർത്തിവെപ്പിക്കും ; സുപ്രീംകോടതി

0
ന്യൂഡൽഹി : യാത്രക്കാരിൽ നിന്ന് അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിൽ വിമാനക്കമ്പനികൾക്കെതിരെ...