ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയ ദമ്പതികളുടെ ലോക്ക് ചെയ്ത സ്കൂട്ടറിന്‍റെ ബോക്സ് തുറന്നു മൊബൈല്‍ ഫോണുകളും പണവും കവര്‍ന്ന രണ്ടു പേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ : അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയ ദമ്പതികളുടെ ലോക്ക് ചെയ്ത സ്കൂട്ടറിന്‍റെ ബോക്സ് തുറന്ന് മൊബൈല്‍ ഫോണുകളും പണവും കവര്‍ന്ന രണ്ടു പേര്‍ പിടിയില്‍. ആറ്റിങ്ങല്‍ ശാസ്താംവിള പുത്തന്‍വീട്ടില്‍ സതീഷ് കുമാര്‍ (ചിഞ്ചിലം സതീഷ്-42), തിരുവനന്തപുരം ശംഖുമുഖം കടക്കപ്പള്ളി ജ്യോസിയ നിവാസില്‍ തിയോഫിന്‍ (അനി 39) എന്നിവരെയാണ് അമ്പലപ്പുഴ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്. ദ്വിജേഷും സംഘവും പിടികൂടിയത്.

കഴിഞ്ഞ ഒക്ടോബര്‍ 13നായിരുന്നു സംഭവം. ക്ഷേത്രദര്‍ശനത്തിന് എത്തിയ കരുവാറ്റ സ്വദേശിയായ സജീവന്‍റെയും ഭാര്യയുടെയും മൊബൈല്‍ ഫോണുകളും പണവുമാണ് പ്രതികള്‍ മോഷ്ടിച്ചത്. സജീവന്‍റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി. ഇരുപതിലേറെ മോഷണക്കേസുകളില്‍ പ്രതിയാണ് ഈ കേസിലെ ഒന്നാംപ്രതി സതീഷ്കുമാര്‍. കഴിഞ്ഞ 2ന് എറണാകുളം കങ്ങരപ്പടിയില്‍ വെച്ച്‌ ഇയാളെ പിടികൂടി റിമാന്‍ഡ് ചെയ്തിരുന്നു.

രണ്ടാം പ്രതിയായ തിയോഫിന്‍ ഒട്ടേറെ മോഷണക്കേസുകളിലും അടിപിടി കേസിലും പ്രതിയാണ്. ഇതിനിടെ കത്തിക്കുത്തു കേസില്‍ അറസ്റ്റിലായി തിയോഫിന്‍ വിയ്യൂര്‍ ജയിലിലായിരുന്നു. ഇന്നലെ ഇയാളെ അമ്പലപ്പുഴ പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പിന് ശേഷം അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എസ്‌ഐ ടോള്‍സണ്‍ പി. ജോസഫ്, ജൂനിയര്‍ എസ്‌ഐ ബാലസുബ്രഹ്മണ്യം, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സന്തോഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ നൗഫല്‍, വിഷ്ണു, ജോസഫ് ജോയി, അബൂബക്കര്‍ സിദ്ധിക്ക് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ വലയിലാക്കിയത്.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...