ലോകകപ്പ് പാരാഗ്ലൈഡിംഗിന് രണ്ടുദിവസം മാത്രം ; പാരാഗ്ലൈഡർ തകർന്ന് വീണ് 2 മരണം

For full experience, Download our mobile application:
Get it on Google Play

ഷിംല: ലോകകപ്പ് പാരാഗ്ലൈഡിംഗ് ആരംഭിക്കാനിരിക്കെ പാരാഗ്ലൈഡർ തകർന്നു വീണ് 2 മരണം റിപ്പോർട്ട് ചെയ്തു. 43 കാരിയായ ഡിറ്റ മിസുർകോവയാണ് മണാലിയിലെ മർഹിക്ക് സമീപം കഴിഞ്ഞ ദിവസം ഗ്ലൈഡർ തകർന്ന് വീണ് മരിച്ചത്. പരിചയസമ്പന്നയായ മിസുർകോവ കഴിഞ്ഞ ആറ് വർഷമായി ഇവിടെ പാരാഗ്ലൈഡിംഗ് നടത്തുമായിരുന്നു. പറന്നുയർന്ന രണ്ട് പാരാഗ്ലൈഡറുകൾ വായുവിൽ കൂട്ടിയിടിച്ച് നേരത്തേ ബെൽജിയൻ പാരാഗ്ലൈഡർ ഫെയാറെറ്റ് മരിച്ചിരുന്നു . ഹിമാചൽ പ്രദേശിലെ കംഗ്ര ജില്ലയിലെ പാരാഗ്ലൈഡിംഗ് പറുദീസയായി വിശേഷിപ്പിക്കുന്ന ബിർ ബില്ലിംഗിൽ നവംബർ 2ന് ആരംഭിക്കുന്ന ലോകകപ്പ് പാരാഗ്ലൈഡിംഗിന് തൊട്ടുമുമ്പാണ് രണ്ട് പാരാഗ്ലൈഡർമാർ മരിച്ചത്.

ഭൂപ്രകൃതിയെക്കുറിച്ചും പ്രാദേശിക കാറ്റി​ന്‍റെ അവസ്ഥകളെക്കുറിച്ചും വേണ്ടത്ര അറിവില്ലാത്തത് ഇത്തരത്തിലുള്ള അപകടത്തിന് കാരണമാകാറുണ്ട്. ഉയർന്ന അപകടസാധ്യതയുള്ള മേഖലകളിലേക്കോ ഉൾതാഴ്വരകളിലേക്കോ കടക്കുമ്പോൾ അപകടസാധ്യത വർധിക്കുമെന്ന് മണാലിയിലെ അടൽ ബിഹാരി വാജ്‌പേയി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങ് ആന്‍റ് അലൈഡ് സ്‌പോർട്‌സ് ഡയറക്ടർ അവിനാഷ് നേഗി പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബറിൽ റഷ്യൻ, പോളിഷ്, ഇന്ത്യൻ വംശജരായ മൂന്ന് പാരാഗ്ലൈഡറുകളും ഒരാഴ്ചക്കുള്ളിൽ മരണപ്പെട്ടിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...