പത്തനംതിട്ടയില്‍ രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ടയില്‍ രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ മരിച്ച നിലയില്‍ കണ്ടെത്തി. വെണ്ണിക്കുളത്ത് ബംഗാള്‍ സ്വദേശി ബല്‍ബീര്‍ മാങ്കര്‍ (കമല്‍-36), പന്തളത്ത് ഒഡീഷ സ്വദേശി സുലൈമാന്‍ ഹുയാന്‍ (30) എന്നിവര്‍ ആണ് മരിച്ചത്.

വെണ്ണിക്കുളം ഗവണ്‍മെന്റ് പോളിടെക്നിക് കോളജിനു സമീപം താമസിക്കുന്ന ജല്‍പായ്ഗുരി സ്വദേശി ബല്‍ബീര്‍ മാങ്കറിനെ ഇന്നലെ രാവിലെ 7ന് ആണ് മരിച്ച നിലയില്‍ കണ്ടത്. ബല്‍ബീല്‍ എഴുന്നേല്‍ക്കാതിരുന്നതിനെ തുടര്‍ന്ന് ഒപ്പം താമസിക്കുന്നവര്‍ വിളിച്ചെങ്കിലും മരിച്ച നിലയിലായിരുന്നു. ഹൃദയസ്തംഭനമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സ്രവം പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ് ബല്‍ബീർ.

ഒഡീഷ സ്വദേശി സുലൈമാന്‍ ഹുയാനെ ഇന്നലെ രാവിലെ 9ന് ആണ് താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പറന്തല്‍ ജോത്സ്ന ടൈല്‍സ് കടയിലെ ജീവനക്കാരനായിരുന്നു. ആറു മാസം മുന്‍പാണ് ഇയാള്‍ ഇവിടെ ജോലിക്ക് എത്തിയത്. കടയോട് ചേര്‍ന്നുള്ള ഷെഡിലായിരുന്നു ഭാര്യയോടൊപ്പം താമസം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...