യുവതിയെ ഭീഷണിപ്പെടുത്തി ബാഗും പണവും തട്ടിയെടുത്ത നാടോടി സ്ത്രീകള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കിളിമാനൂര്‍ : കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രചെയ്യുകയായിരുന്ന യുവതിയെ ഭീഷണിപ്പെടുത്തി ബാഗും പണവും തട്ടിയെടുത്ത തമിഴ്‌നാട് സ്വദേശികളായ നാടോടി സ്ത്രീകളെ കിളിമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ വിജയനഗര്‍ കോളനിയിലെ ശാന്തി (45), ലക്ഷ്മി (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മുതുവിളയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്യുകയായിരുന്ന കല്ലറ മരുതമന്‍ പൂരുട്ടാതി എസ്.റോഷിക കുമാരിയുടെ വാനിറ്റി ബാഗും പണമടങ്ങിയ പഴ്‌സും ബസിലുണ്ടായിരുന്ന നാടോടി സ്ത്രീകള്‍ ഭയപ്പെടുത്തി തട്ടിയെടുത്തശേഷം ബസില്‍ നിന്നും രക്ഷപെടാന്‍ ശ്രമിച്ചു.

ബാഗ് നഷ്ടപ്പെട്ട സ്ത്രീ ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്ന് യാത്രക്കാരും കണ്ടക്ടറും ചേര്‍ന്ന് യുവതികളെ തടഞ്ഞുവെച്ചശേഷം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. റോഷികയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത കിളിമാനൂര്‍ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളില്‍ നിന്നും ബാഗും പഴ്‌സും പണവും കണ്ടെടുത്തു. നിരവധി പോലീസ് സ്റ്റേഷനുകളില്‍ പ്രതികള്‍ക്കെതിരേ മോഷണവും പിടിച്ചുപറിയും നടത്തിയ കേസുകള്‍ നിലവിലുള്ളതായി പോലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർജുൻ ആയങ്കിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

0
കൊച്ചി : പോലീസിനെയും ആഭ്യന്തരമന്ത്രിയേയും വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിട്ട കേസിൽ അറസ്റ്റിലായ...

17 കാരന്‍ ശിവസൂര്യയുടെ തിരോധനം ; അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു

0
കണ്ണൂര്‍: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധനം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു. തലശ്ശേരി...

വൻകിട ആപ്പുകളോട് മത്സരിച്ച ‘കേരള സവാരി’ക്ക് തിരിച്ചടി

0
കോഴിക്കോട്: എൽ.ഡി.എഫ്. സർക്കാർ തുടക്കമിട്ട ‘കേരള സവാരി’ക്ക് യു.ഡി.എഫ്. സർക്കാരിന്റെ...

കാസർഗോഡ് എംഡിഎംഎ കേസ് ; 2 മാസത്തിനിടെ റിയയുടെ അക്കൗണ്ടിൽ നടന്നത് 49...

0
കാസർഗോഡ് : കാലിക്കടവിൽ കോൺഗ്രസ് പ്രവർത്തകൻ ഉൾപ്പെട്ട എംഡിഎംഎ കേസിൽ നിർണ്ണായകമായ...