ഇരുമ്പ് ഗേറ്റും സ്‌റ്റെയറും മോഷ്ടിച്ചു കടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇരുമ്പ് ഗേറ്റും സ്‌റ്റെയറും മോഷ്ടിച്ചു കടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കലഞ്ഞൂര്‍ കഞ്ചോട് പുത്തന്‍ വീട്ടില്‍ അനൂപി (20)നെ യാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വാഹനവും വിളിച്ച്‌ മോഷണം നടത്താന്‍ എത്തിയപ്പോള്‍ സംശയം തോന്നിയ ഡ്രൈവറാണ് പോലീസില്‍ അറിയിച്ചത്‌. എനാദിമംഗലം മാരൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇളക്കി വച്ച ലക്ഷങ്ങള്‍ വിലവരുന്ന ഇരുമ്പ് ഗേറ്റും ഓഡിറ്റോറിയത്തിലെ സ്‌റ്റേജിലേക്ക് കയറാന്‍ ഉപയോഗിക്കുന്ന ഇരുമ്പ് സ്‌റ്റെയറുമാണ് മോഷ്ടിച്ചു കടത്താന്‍ ശ്രമിച്ചത്.

കഴിഞ്ഞ 30 നാണ് പത്തനാപുരത്ത് നിന്നും വാഹനം വാടകയ്ക്ക് വിളിച്ച്‌ ഇയാള്‍ സ്‌കൂളിലെത്തിയത്. ഇരുമ്പ് ഗേറ്റും കമ്പികളും വാഹനത്തില്‍ കയറ്റാന്‍ ശ്രമിക്കവേ സംശയം തോന്നിയ ഡ്രൈവര്‍ പോലീസിനെയും നാട്ടുകാരെയും വിവരം അറിയിച്ചു. പിതാവ് കരാറുകാരന്‍ ആണെന്നും സ്‌കൂളിലെ പണികള്‍ക്ക് ശേഷം ബാക്കിവന്ന വസ്തുക്കള്‍ മാറ്റാന്‍ വന്നതെന്നും പറഞ്ഞാണ് വാഹനം വിളിച്ചു കൊണ്ടു വന്നത്. ഡ്രൈവര്‍ അറിയിച്ചപ്രകാരം ആളുകള്‍ എത്തിയപ്പോഴേക്കും യുവാവ് ഓടി രക്ഷപ്പെട്ടു. പോലീസ് സ്ഥലത്തെത്തി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ തുടര്‍ന്ന് നടന്ന വിശദമായ അന്വേഷണത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കൂടല്‍, പത്തനാപുരം പോലീസ് സ്‌റ്റേഷനുകളിലായി ബൈക്ക് മോഷണ കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് ചോദ്യം ചെയ്യലില്‍ തെളിഞ്ഞു. ഡിവൈഎസ്പി ആര്‍.ബിനുവിന്റെ നിര്‍ദ്ദേശപ്രകാരം പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.ഡി പ്രജീഷിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ വിപിന്‍ കുമാര്‍, കെ.എസ്. ധന്യ, സിവില്‍ പോലീസ് ഓഫീസര്‍മാരായ സൂരജ് ആര്‍.കുറുപ്പ്, എം.മനീഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിറവത്തെ ആറ്റുതീരം പാര്‍ക്ക് മുവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞ് താഴ്‌ന്നു ; ഒഴിവായത് വൻ ദുരന്തം

0
കൊച്ചി: എറണാകുളം പിറവത്ത് പാർക്ക് ഇടിഞ്ഞ് താണു. പാഴൂർ ആറ്റുതീരം പാർക്കാണ് മൂവാറ്റുപുഴയാറിലേക്ക്...

കോന്നി സ്വദേശി ആശിഷ് ജോസഫ് മാത്യു യു.കെയിലെ ടൗൺ കൗൺസിലര്‍

0
​യു.കെ : യു.കെയിലെ ടൗൺ കൗൺസിലര്‍ പദവിയിലേക്ക് പത്തനംതിട്ട സ്വദേശിയെ തെരഞ്ഞടുത്തു....

കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി

0
കണ്ണൂർ: കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കരിവെള്ളൂർ കൂക്കാനത്ത്...

നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിനടിയിൽപെട്ടു ; ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
വെഞ്ഞാറമൂട് : പനവൂർ -ചുള്ളാളം മുസ്ലിം പള്ളിക്ക് സമീപത്ത് ടിപ്പറും ബൈക്കും...