കര്‍ഷകരുടെ മക്കളെ വിവാഹം കഴിക്കുന്ന പെണ്‍കുട്ടികള്‍ക്ക് 2 ലക്ഷം ; തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി ജെഡിഎസ്

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി മുന്നണികളും രംഗത്തുണ്ട്. കര്‍ഷകരുടെ ആണ്‍മക്കളെ വിവാഹം കഴിക്കുന്ന യുവതികള്‍ക്ക് രണ്ടു ലക്ഷം രൂപ നല്‍കുമെന്ന് വാഗ്ദാനവുമായി എത്തിയിരിക്കുകയാണ് ജെഡിഎസ്. കോലാറില്‍ നടന്ന പഞ്ചരത്‌ന റാലി റാലിയില്‍ കര്‍ണാടക മുന്‍മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയാണ് പ്രഖ്യാപനം നടത്തിയത്. കർഷകരുടെ മക്കളെ വിവാഹം കഴിക്കുന്ന സ്ത്രീകൾക്ക് രണ്ടു ലക്ഷം രൂപ ധനസഹായം അനുവദിക്കുന്ന പദ്ധതി തന്‍റെ പാർട്ടി ആരംഭിക്കുമെന്ന് കുമാരസ്വാമി പറഞ്ഞു. കര്‍ഷകരുടെ മക്കള്‍ക്ക് പെണ്‍കുട്ടികളെ കിട്ടാന്‍ പ്രയാസമാണെന്നും ഈ പദ്ധതി അവരുടെ വിവാഹം സുഗമമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

”കര്‍ഷകരുടെ ആണ്‍മക്കളെ വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികള്‍ തയ്യാറാകുന്നില്ലെന്ന ഒരു നിവേദനം എനിക്കു ലഭിച്ചിരുന്നു. കർഷകരുടെ മക്കളുടെ വിവാഹം പ്രോത്സാഹിപ്പിക്കുന്നതിന് പെൺകുട്ടികൾക്ക് സർക്കാർ രണ്ട് ലക്ഷം രൂപ നൽകണം.നമ്മുടെ ആൺകുട്ടികളുടെ ആത്മാഭിമാനം സംരക്ഷിക്കുന്നതിനായി അവതരിപ്പിക്കുന്ന പദ്ധതികളില്‍ ഒന്നാണിത്” കുമാരസ്വാമി പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. കര്‍ഷകരുടെ വോട്ട് ലക്ഷ്യമിട്ട് വനിതാ സ്വയം സഹായ സംഘങ്ങളുടെ വായ്പകളും പാവപ്പെട്ടവർക്കുള്ള ചികിത്സാ സഹായവും എഴുതിത്തള്ളുമെന്ന് ജെഡിഎസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

അതിനിടെ ജെഡിഎസിന്‍റെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക ഉടന്‍ പ്രഖ്യാപിക്കും. ബെംഗളൂരു, സെൻട്രൽ, തീരദേശ, ഹൈദരാബാദ്-കർണാടക, മുംബൈ-കർണാടക, ദക്ഷിണ കർണാടക എന്നിങ്ങനെ 6 മേഖലകളിലായി 224 നിയമസഭാ മണ്ഡലങ്ങളാണ് കർണാടകയിലുള്ളത്.പാർട്ടി ഇതിനോടകം 93 സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് പ്രഖ്യാപിച്ചിട്ടുണ്ട്.ദേശീയ പാർട്ടികൾ വിജയിച്ചാലും സർക്കാർ രൂപീകരണത്തിൽ ജെഡി (എസ്) പിന്തുണ ആവശ്യമായി വരുമെന്നതിനാൽ തന്‍റെ പാർട്ടി സംസ്ഥാനത്ത് നിർണായക പങ്ക് വഹിക്കുമെന്ന് കുമാരസ്വാമി നേരത്തെ പറഞ്ഞിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ ജെഡിഎസ് 25-30 സീറ്റുകള്‍ നേടുമെന്നാണ് സര്‍വേ.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു

0
തിരുവനന്തപുരം: കഠിനംകുളത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു....

തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി ചെയ്ത വീഡിയോയെ ചൊല്ലി...

0
മലപ്പുറം: തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി...

എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ ഹാജരാകാൻ കേരളത്തിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്ക്...

0
ഡൽഹി: ശമ്പളം പരിഷ്കരണം സംബന്ധിച്ചുള്ള എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ...

ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം ; നാലുപേർ മരിച്ചു

0
ഭാവ്നഗ‍ർ: ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം. വ്യാജമദ്യം കുടിച്ച നാലുപേർ മരിക്കുകയും...