കോവിഡ്​ വ്യാപനo : പട്ടാമ്പി താലൂക്കിലും നെല്ലായ പഞ്ചായത്തിലും കർശന ലോക്ക്ഡൗൺ പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

പട്ടാമ്പി : കോവിഡ്​ വ്യാപനത്തിൽ പട്ടാമ്പിയിൽ സ്​ഥിതി അതീവ ഗുരുതരമാണെന്നും ഭയാനക സാഹച​ര്യമാണ്​ നിലവിലുള്ളതെന്നും മന്ത്രി എ.കെ. ബാലൻ. പട്ടാമ്പി താലൂക്കിലും നെല്ലായ പഞ്ചായത്തിലും കർശന ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.

നിലവിൽ പട്ടാമ്പി മാർക്കറ്റുമായി ബന്ധപ്പെട്ട്​ ജില്ലയിലെ ഒരു ക്ലസ്​റ്റർ പ്രകടമായി​. ​വ്യാപനം ഒഴിവാക്കുന്നതിനായി പോലീസ്​, ഫയർഫോഴ്​സ്​, ആശുപത്രി, സർക്കാർ ഓഫീസുകൾ, അവശ്യ സർവ്വീസുകൾ തുടങ്ങിയവക്ക്​ മാത്രമാകും പട്ടാമ്പിയിൽ അനുമതി. അനാവശ്യമായി ജനം പുറത്തിറങ്ങുകയോ പൊതുഗതാഗതം നടത്തുകയോ ചെയ്യാൻ പാടില്ല. പുറത്തുനിന്ന്​ വരുന്ന വാഹനങ്ങൾ പട്ടാമ്പിയിൽ ആളെ ഇറക്കാനോ അവിടെനിന്ന്​ കയ​റ്റാനോ പാടില്ല.

ക്ലസ്​റ്റേഴ്​സ്​ രൂപപ്പെട്ട്​ അതിവേഗ വ്യാപനത്തിലേക്കും സമൂഹവ്യാപനത്തിലേക്കും കടക്കാനുള്ള സാധ്യത ഇവിടെ കൂടുതലാണ്​. ആൻറിജൻ ​പരിശോധന നടത്തുന്നതോടെ നിലവിലെ സ്​ഥിതി മനസിലാകുമെന്നും ​അദ്ദേഹം പറഞ്ഞു. 47 കേന്ദ്രങ്ങളിലെ 28 കണ്ടെയ്​ൻമെന്റ്​ സോണുകളിലാകും പരിശോധന.

ചെറിയ രോഗലക്ഷണമുണ്ടെങ്കിൽ പോലും ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. പ്രകടമായ ലക്ഷണങ്ങളുള്ള രോഗബാധിതരെ മാത്രമാണ്​ നിലവിൽ ക​ണ്ടെത്തിയത്​. രോഗലക്ഷണമില്ലാത്തവരും ഉണ്ടാകും. 1,133പേർക്കാണ്​ പാലക്കാട്​ ജില്ലയിൽ ഇതുവരെ കോവിഡ്​ സ്​ഥിരീകരിച്ചത്​. സമ്പർക്കത്തിലൂടെ 133 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. നിലവിൽ 338 പേർ ചികിത്സയിലുണ്ട്​.

മത്സ്യ, പച്ചക്കറി മാർക്കറ്റുകൾ, ബസ്​ സ്​റ്റാൻഡുകൾ, അതിർത്തി പ്രദേശങ്ങൾ, ആദിവാസി, എസ്​.സി/എസ്​.ടി കോളനികൾ എന്നിവ കേന്ദ്രീകരിച്ച്​ പരിശോധന നടത്തും. ലോക്​ഡൗണുമായി ജനം സഹകരിക്കണം. കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളിൽ രാഷ്​ട്രീയം കാണാതെ ഭാഗമാകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...