തിരുവല്ലയില്‍ ചാത്തനേറ് ; നാട്ടുകാരെയും പോലീസിനെയും വട്ടം കറക്കിയ രണ്ട് പെണ്‍കുട്ടികള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: തിരുമൂലപുരത്തെ ഇരുവെള്ളിപ്രയില്‍ രാത്രികാലങ്ങളില്‍ കല്ലെറിഞ്ഞു നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയ പെണ്‍കുട്ടികള്‍ പിടിയിലായി. നാലുദിവസം രാത്രിയില്‍ കല്ലേറ് നടത്തിയത് പ്രദേശവാസികളും പ്രായപൂര്‍ത്തിയാകാത്തതുമായ സഹോദരിമാരായ രണ്ട് പെണ്‍കുട്ടികളാണ്. കഴിഞ്ഞരാത്രിയില്‍ നാട്ടുകാരുടെ ശ്രമഫലമായാണ് ഇവരുടെ കുസൃതി കണ്ടുപിടിച്ചത്. നഗരസഭയിലെ പതിനേഴാം വാര്‍ഡില്‍ കഴിഞ്ഞ ബുധനാഴ്ച മുതലാണ് കല്ലേറ് ഉണ്ടായത്. പോലീസ് ഉള്‍പ്പെടെ മുപ്പതോളം വരുന്ന നാട്ടുകാര്‍ ഉറക്കമൊഴിഞ്ഞ് രണ്ട് ദിവസം രാത്രി തിരച്ചില്‍ നടത്തിയിട്ടും കല്ലെറിയുന്നവരെ കണ്ടെത്താനായില്ല.

ബുധനാഴ്ച രാത്രിയും വ്യാഴാഴ്ചയും വീടുകള്‍ക്ക് നേരെ കല്ലേറുണ്ടായി. സംഭവം അന്വേഷിക്കാന്‍ വ്യാഴാഴ്ച രാത്രി തിരുവല്ലയില്‍ നിന്നെത്തിയ പോലീസ് ജീപ്പിന് നേരെയും കല്ല് പാഞ്ഞുവന്നു. തിരച്ചിലിനെത്തിയ സംഘത്തിലെ ഒരു പോലീസുകാരനും നാട്ടുകാരില്‍ ചിലര്‍ക്കും ഏറുകിട്ടിയിരുന്നു. എവിടെ നിന്നാണ് ഏറ് വരുന്നതെന്നോ ആരാണ് എറിയുന്നതെന്നോ അന്ന് കണ്ടെത്താനായിട്ടില്ല. കഴിഞ്ഞരാത്രിയും സംഭവം ആവര്‍ത്തിച്ചപ്പോള്‍ വാര്‍ഡ് കൗണ്‍സിലര്‍ ഷീജയുടെ നേതൃത്വത്തില്‍ സംശയത്തെത്തുടര്‍ന്ന് പെണ്‍കുട്ടികളുടെ വീടിന് സമീപം ഒളിച്ചിരുന്നു. വീണ്ടും കല്ലെറിയാന്‍ വീടിന് പുറത്തിറങ്ങിയ പെണ്‍കുട്ടികളെ ഒളിച്ചിരുന്നവര്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കൗണ്‍സലിംഗിന് വിധേയമാകുമെന്ന് തിരുവല്ല സി.ഐ.പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇ.പി.എഫ്. ശമ്പളപരിധി ഉയർത്താൻ കേന്ദ്രം ; എക്സ്‌പെൻഡിച്ചർ വകുപ്പ് ഇതിന് അനുമതി നൽകി

0
ന്യൂഡൽഹി : എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിനും (ഇ.പി.എഫ്.) പെൻഷൻ സ്കീമിനും (ഇ.പി.എസ്.)...

വർക്കലയിൽ ആംബുലൻസ് തടഞ്ഞ് ആരോഗ്യപ്രവർത്തകനെ ആക്രമിക്കാൻ ശ്രമം

0
തിരുവനന്തപുരം: വർക്കലയിൽ 108 ആംബുലൻസ് തടഞ്ഞുനിർത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന മെയിൽ നഴ്സിനെ ആക്രമിക്കാൻ...

കനത്ത മഴയിൽ പൊതുമരാമത്ത് വകുപ്പിന് നഷ്ടം 50 കോടി ; വെള്ളപ്പൊക്കം പൂർണമായും ഒഴിഞ്ഞശേഷം...

0
തിരുവനന്തപുരം : കനത്ത മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയെ തുടർന്ന് പൊതുമരാമത്ത്...