റോഡിൽ കിടന്നിരുന്ന യുവാക്കളുടെ മുകളിലേക്ക് കാര്‍ കയറിയിറങ്ങി 2 പേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

പരവൂർ : റോഡിൽ കിടന്നിരുന്ന  യുവാക്കളുടെ മുകളില്‍  അമിത വേഗത്തിൽ എത്തിയ കാർ കയറിയിറങ്ങി 2 പേര്‍ മരിച്ചു. പാരിപ്പള്ളി എഴിപ്പുറം പുന്നവിളയിൽ സജാദ് അബ്ദുൽ സമദ് (33), കൂനയിൽ കോട്ടുവൻകോണം സുശീല ഭവനിൽ ഷിബു (35) എന്നിവരാണ് മരിച്ചത്. തിങ്കൾ രാത്രി 12 ന് കോട്ടുവൻകോണം മഹാവിഷ്ണു ക്ഷേത്രത്തിനു മുന്നിലാണ് സംഭവം.

സമീപത്തെ ക്ലബ്ബിലെ ഇരുപത്തെട്ടാം ഓണാഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ നടക്കുകയായിരുന്നു. ഒരുക്കങ്ങൾ പൂർത്തിയായ ശേഷം ഷിബുവും സജാദും വീടുകളിലേക്ക് പോകാനിരിക്കെ ഇവർ വന്ന ബൈക്ക് തകരാറിലാകുകയായിരുന്നു. ബൈക്കിന്‍റെ തകരാർ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ഇരുവരും റോഡിൽ കിടക്കുകയായിരുന്നു. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

റോഡിൽ കിടന്നിരുന്ന ഇവരുടെ  ശരീരത്തിലേക്ക് പാരിപ്പള്ളി ഭാഗത്തേക്കു പോവുകയായിരുന്ന കാർ കയറിയിറങ്ങുകയായിരുന്നു. ഇരുവരെയും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സംഭവശേഷം നിർത്താതെ പോയ കാറിനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പരവൂർ പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഷിബുവിന്‍റെ അച്ഛൻ സുരേഷ്, അമ്മ: സുശീല. സഹോദരങ്ങൾ: ഷിജു, ഷൈജു. സജാദിന്‍റെ ഭാര്യ: റെയ്ഹാന. അച്ഛൻ: അബ്ദുൽ സമദ്, അമ്മ: ഷാഹിദ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം ; കൊപ്രക്കളത്ത് മേല്‍പ്പാലം വേണമെന്ന ആവശ്യം...

0
തൃശൂര്‍: ദേശീയപാത തളിക്കുളം കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട...

മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെ സൈനിക ആക്രമണം ; 14 പേർ കൊല്ലപ്പെട്ടു

0
നെയ്പിഡോ: മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു....

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...