അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസ് ഡ്രൈവറെ കാണാനില്ല

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ഒമ്പത് പേരുടെ ജീവനെടുത്ത അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്‍ ഒളിവില്‍. അപകടത്തിനുശേഷം ജോമോന്‍ സ്ഥലത്തുണ്ടായിരുന്നു. പിന്നീട് കാണാതായി. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ പട്ടികയിലും ജോമോന്‍റെ പേര് ഇല്ലാതെ വന്നതോടെയാണ് അന്വേഷണം തുടങ്ങിയത്. രക്ഷപെട്ട ഡ്രൈവറെ കണ്ടെത്താൻ ശ്രമം തുടരുന്നതായും കലക്ടർ മൃൺമയി ജോഷി പറഞ്ഞു.

വേളാങ്കണ്ണി ട്രിപ്പിന് ശേഷമാണ് ജോമോന്‍ വിശ്രമം ഒഴിവാക്കി ഊട്ടിയിലേക്കുള്ള യാത്ര പുറപ്പെട്ടതെന്ന് കുട്ടികളുടെ രക്ഷിതാക്കൾ ആരോപിച്ചിരുന്നു. വിശ്രമമില്ലാതെ വാഹനമോടിക്കുന്നത് ചൂണ്ടിക്കാട്ടിയപ്പോൾ പ്രശ്നമില്ലെന്നായിരുന്നു മറുപടിയെന്നും രക്ഷിതാക്കളിലൊരാൾ മാധ്യമങ്ങളോട് പറഞ്ഞു. അമിതവേഗത്തിലാണ് ഇയാൾ ബസോടിച്ചതെന്ന് വിദ്യാർഥികളും കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറും പറഞ്ഞിരുന്നു. ഇതിന്‍റെ തെളിവുകൾ ജിപിഎസിൽ നിന്ന് ലഭിക്കുകയും ചെയ്തു. അപകടസമയത്ത് മണിക്കൂറിൽ 97.5 കിലോമീറ്റർ വേഗതയിലാണ് ബസ് സഞ്ചരിച്ചിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...