നിലമ്പൂർ-കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് ട്രെയിനിൽ 2 സ്ലീപ്പർ കോച്ചുകൾ കുറച്ചു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ദൂരയാത്രക്കാർക്ക് വില്ലനായി നിലമ്പൂർ-കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് ട്രെയിനിൽ 2 സ്ലീപ്പർ കോച്ചുകൾ കുറച്ചു. പകരം രണ്ട് ജനറൽ കോച്ചുകൾ കൂട്ടിയിട്ടുമുണ്ട്. ഈ 19 മുതലാണ് പുതിയ മാറ്റം പ്രാബല്യത്തിൽ വരിക. മലപ്പുറം ജില്ലയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ഏക എക്സ്പ്രസ് ട്രെയിനാണ് രാജ്യറാണി. 14 കോച്ചുകൾ മാത്രമുള്ള ഇതിൽ യാത്ര ചെയ്യുന്നവരിൽ ഭൂരിപക്ഷം ആളുകളും ദീർഘദൂര യാത്രക്കാരാണ്. തിരുവനന്തപുരം ആർസിസിയിലേക്കും മെഡിക്കൽ കോളജിലേക്കും ചികിത്സക്കായി പോകുന്നവരാണ് പലരും. രാത്രികാല ട്രെയിനായതിനാൽ സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറച്ചത് ഇവർക്ക് ദുരിതമാകും.

നിലവിൽ എട്ട് സ്ലീപ്പർ കോച്ചുകളുണ്ടായിട്ടും എല്ലാ ദിവസവും ഒട്ടേറെ യാത്രക്കാർ റിസർവേഷൻ ലഭിക്കാതെ വെയ്റ്റിങ് ലിസ്റ്റിലായിരുന്നു. ഇതോടെ യാത്രക്കാർ തിരുവനന്തപുരത്തെത്താൻ ഗുരുവായൂരും ഷൊർണൂരും പോയി ട്രെയിൻ കയറേണ്ട അവസ്ഥയിലായിരുന്നു. കോച്ചുകൾ വെട്ടിക്കുറച്ചതോടെ 150ഓളം പേർക്ക് യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഇല്ലാതാകുക. എന്നാൽ രണ്ട് ജനറൽ കോച്ചുകൾ കൂട്ടിയത് ഹ്രസ്വദൂര യാത്രക്കാർക്ക് ആശ്വാസമാകും. രാജ്യറാണി കടന്നുപോകുന്ന ഷൊർണൂർ-നിലമ്പൂർ പാതയിലെ സ്റ്റേഷനുകളിലുൾപ്പെടെ നിലവിൽ 18 കോച്ചുകളുള്ള ട്രെയിനുകൾ നിർത്തിയിടാനുള്ള സാഹചര്യമുണ്ട്. മാത്രമല്ല, 18 കോച്ചുകളെങ്കിലുമുള്ളവയാണ് മറ്റ് പാതകളിൽ സർവീസ് നടത്തുന്ന ഭൂരിഭാഗം എക്സ്പ്രസ് ട്രെയിനുകളും. പുതിയ മാറ്റത്തോടെ നിലവിൽ രാജ്യറാണി ട്രെയിനിൽ ഒന്നു വീതം എസി ടൂ ടയർ, ത്രീ ടയർ കോച്ചുകളും 6 സ്ലീപ്പർ ക്ലാസ് കോച്ചുകളും 4 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളും 2 റിസർവേഷൻ സെക്കൻഡ് ക്ലാസ് കോച്ചുകളുമാണ് ഉണ്ടാവുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...