പൂഞ്ച്: പാക് അധിനിവേശ കാശ്മീരിലെ രണ്ട് പെണ്‍കുട്ടികള്‍ അശ്രദ്ധമായി ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറിലെ നിയന്ത്രണ രേഖ വഴി ഇന്ത്യന്‍ പ്രദേശത്തേക്ക് കടന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം.
നിയന്ത്രണ രേഖയില്‍ വിന്യസിച്ചിരിക്കുന്ന ഇന്ത്യന്‍ സൈനികര്‍ പെണ്‍കുട്ടികള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്, അവര്‍ക്ക് ശല്യമുണ്ടാകാതിരിക്കാന്‍ പൂര്‍ണ്ണമായ നിയന്ത്രണം ഏര്‍പ്പെടുത്തി.
തഹസില്‍ ഫോര്‍വേഡ് കഹുട്ടയില്‍ നിന്നുള്ള അബ്ബാസ്പൂര്‍ ഗ്രാമത്തില്‍ നിന്നുള്ളവരാണ് പെണ്‍കുട്ടികള്‍. 17കാരിയായ ലൈബ സബെയര്‍, 13കാരിയായ സന സബെയര്‍ എന്നിവരാണ് നിയന്ത്രണ രേഖ വഴി എത്തിയത്. കൗമാരക്കാരെ എത്രയും വേഗം നാട്ടിലെയ്ക്ക് തിരിച്ചയയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചു.