ലക്നോ : ഉത്തര്‍പ്രദേശിലെ വിവിധ ഭാഗങ്ങളില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട രണ്ട് അല്‍ ഖ്വയ്ദ ഭീകരര്‍ ഉത്തര്‍പ്രദേശ് പോലീസിന്റെ പിടിയിലായി. ലക്നോ സ്വദേശികളായ മിന്‍ഹാജ് അഹമ്മദ്, മസറുദ്ദീന് എന്നിവരെയാണ് യുപി തീവ്രവാദ വിരുദ്ധ സ്ക്വഡ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്നും ആയുധങ്ങളും സ്ഫോടക വസ്തുക്കളും പോലീസ് പിടിച്ചെടുത്തു.
ലക്നോ ജില്ലയിലെ കോരിയില്‍ താമസിക്കുന്ന മിന്‍ഹാജ് അഹമ്മദിന്റെ വീട്ടില്‍നിന്നാണ് സ്ഫോടകവസ്തുക്കളും പിസ്റ്റളും കണ്ടെത്തിയത്. മസറുദ്ദീന് ജോന്‍പുര്‍ ജില്ലയിലെ മരിയാവു സ്വദേശിയാണ്. അമ്പതുകാരനായ ഇയാളുടെ വീട്ടില്‍നിന്നും വലിയ അളവില്‍ സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തുവെന്ന് പോലീസ് അറിയിച്ചു.