പാലക്കാട് : നെല്ലിയാമ്പതി കാരപ്പാറയില്‍ രണ്ടു വിനോദസഞ്ചാരികള്‍ മുങ്ങിമരിച്ചു. തമിഴ്നാട് തിരുപ്പൂര്‍ സ്വദേശികളായ കിഷോര്‍, കൃപാകരന്‍ എന്നിവരാണ് മരിച്ചത്. നാലു പേരടങ്ങുന്ന സംഘമാണ് ഇവിടെ എത്തിയത്. വിക്ടോറിയ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയപ്പോള്‍ അപകടത്തില്‍ പെടുകയായിരുന്നു.
പോലീസും പ്രദേശവാസികളുമാണ് തെരച്ചില്‍ നടത്തിയത്. മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഈ മാസം ആദ്യം നെല്ലിയാമ്പതിയില്‍ രണ്ടു പേര്‍ കൊക്കയില്‍ വീണു മരിച്ചിരുന്നു. സെല്‍ഫിയെടുക്കുന്നതിനിടെയാണ് യുവാക്കള്‍ വീണു മരിച്ചത്.