തള്ളി സ്റ്റാർട്ട് ചെയ്യുന്നതിനിടെ മുന്നോട്ടുരുണ്ട കാറിനടിയിൽപ്പെട്ട് 2 വയസ്സുകാരിക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

കാസർകോട് : നിയന്ത്രണം വിട്ട് ഉരുണ്ട കാറിനടിയിൽപ്പെട്ട് രണ്ടുവയസ്സുകാരി മരിച്ചു. കാസർകോട് മുള്ളേരിയ ബെള്ളിഗയിലെ എം. ഹരിദാസിന്റെയും ശ്രീവിദ്യയുടെയും മകൾ ഹൃദ്യനന്ദയാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറോടെയാണ് അപകടം. സ്റ്റാർട്ടാകാത്ത കാർ തള്ളവെ മുന്നോട്ട് നീങ്ങിയ കാറിനടിയിൽ കുഞ്ഞ് പെടുകയും അമ്മ തെറിച്ചുവീഴുകയുമായിരുന്നു. അമ്മ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മുള്ളേരിയ-കുമ്പള കെഎസ്ടിപി റോഡിൽ ബെള്ളിഗെയിൽ നിന്ന് 200 മീറ്റർ താഴെയാണ് ഹരിദാസിന്റെ വീട്. കാറ് വീട്ടിലേക്ക് ഇറക്കവെ മഴവെള്ളം ഒഴുകിപ്പോകാൻ ഉണ്ടാക്കിയ ചാലിൽ ടയർ കുടുങ്ങി എൻജിൻ നിന്നു. വീട് തൊട്ടടുത്തയതിനാൽ അമ്മ ചെറിയമകളെയും എടുത്ത് ഇറങ്ങിനടന്നു. മൂത്തമകൾ ദേവനന്ദ കാറിനകത്തായിരുന്നു. കാർ കുഴിയിൽ നിന്ന് പുറത്തിറക്കാനായി ഹരിദാസ് ഡ്രൈവർ സീറ്റിൽ നിന്ന് ഇറങ്ങി തള്ളുന്നതിനിടെ ഇറക്കത്തിൽ ഉരുണ്ട് പോയി മറിഞ്ഞു. കാറിനകത്തുണ്ടായിരുന്ന മൂത്ത കുട്ടി നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു. ഹൃദ്യനന്ദയെ മുള്ളേരിയ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കാസർകോട് ജനറൽ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോരാട്ടം ഫലംകണ്ടു ; കോഴിക്കോട് ഐ.സി.യു. പീഡനക്കേസ് അതിജീവിതയ്ക്ക് 5 ലക്ഷംരൂപ നഷ്ടപരിഹാരം

0
കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജ് ഐ.സി.യു. പീഡനക്കേസിലെ അതിജീവിതയ്ക്ക് സർക്കാർ...

ഫിലിപ്പീൻസിൽ യാത്രക്കാരുമായി പോയ ഫെറിക്ക് തീപിടിച്ചു ; അഞ്ച് മരണം

0
പലാവൻ: ഫിലിപ്പീൻസിലെ വിനോദസഞ്ചാര കേന്ദ്രത്തിന് സമീപം സർവീസ് നടത്തുകയായിരുന്ന ഫെറിയിൽ ഉണ്ടായ...

ചിറയിൻകീഴ് കയ്യാങ്കളി: ‘പാർട്ടിക്ക് നാണക്കേട് ഉണ്ടായ വിഷയം’ ; രമ്യ ഹരിദാസിനെതിരെ നടപടി വേണമെന്ന്...

0
തിരുവവന്തപുരം : ചിറയിൻകീഴ് കയ്യാങ്കളിയിൽ രമ്യ ഹരിദാസിനെതിരെ ശക്തമായ നടപടി വേണമെന്ന്...

മാസപ്പടി കേസ് : ഇഡി റിപ്പോർട്ടിൽ നിയമോപദേശം തേടി ആഭ്യന്തര വകുപ്പ്

0
തിരുവനന്തപുരം: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ റിപ്പോർട്ടിലെ തുടർനടപടികൾ സംബന്ധിച്ച്...