പറക്കോട് : അനന്തരാമപുരം ചന്തയിലെ ശുചിമുറി അടഞ്ഞ് കിടക്കാന്‍ തുടങ്ങിയിട്ട് 2 വര്‍ഷം. തുറക്കാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തം. അനന്തരാമപുരം ചന്ത ഹൈടെക് ആക്കുന്നത് വരെ ഇവിടെയുള്ള ശുചിമുറി തുറന്ന് നല്‍കണം എന്നാണ് ചന്തയിൽ എത്തുന്നവരുടെയും വ്യാപാരികളുടേയും ദീർഘനാളായുള്ള ആവശ്യം. ഇപ്പോഴത്തെ നഗരസഭ ഭരണാധികാരികൾ അധികാരമേറ്റ സമയത്ത് ഇവിടെ ശുചിമുറി ഉടൻ തുറക്കുമെന്ന് പറഞ്ഞിരുന്നതാണ്. എന്നാല്‍ നിലവിലെ ഭരണ സമിതി അധികാരം ഏറ്റിട്ട് 2 വര്‍ഷമായിട്ടും ശുചിമുറി അടഞ്ഞ് തന്നെ കിടക്കുകയാണ്.
ഇപ്പോഴത്തെ ഭരണ സമിതി ചുമതലയേറ്റതിന് ശേഷം നിലവിലുള്ള ശുചിമുറി ചെറിയ തോതിൽ നവീകരിച്ചിരുന്നു. എന്നാല്‍ തുറക്കുന്ന കാര്യത്തിൽ മാത്രം അധികൃതർ തീരുമാനമെടുക്കാതെ പോവുകയാണ്. ഇവിടെയെത്തുന്നവർ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുന്നതിന് നെട്ടോട്ടമോടുന്ന സ്ഥിതിയാണ്. അത്യാവശ്യ സാഹചര്യങ്ങളില്‍ പൊതുവഴികളിലോ സമീപത്തുള്ള വീടുകളിലോ എത്തിയാണ് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുന്നത്. പുലർച്ചെ വരുന്ന വ്യാപാരികളാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.
ഇനിയെങ്കിലും ഇവിടെയുള്ള ശുചിമുറി തുറക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് വ്യാപാരികളുടെയും ചന്തയിൽ എത്തുന്നവരുടെയും ആവശ്യം. കൂടാതെ അനന്തരാമപുരം ചന്തയിലെ ശുചിമുറിയുടെ വൈദ്യുതി കണക്ഷന്‍ വിഛേദിച്ചു. വൈദ്യുതി നിരക്ക് നഗരസഭ അടയ്ക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് വൈദ്യുതി കണക്‌ഷൻ വിഛേദിച്ചത്. 1944 രൂപയാണ് നഗരസഭ അടയ്ക്കാനുള്ളത്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.