നഗരസഭ ടൗൺ ഹാൾ സദ്യാലയം പണിയിലെ പാകപ്പിഴകൾ അന്വേഷിക്കാൻ കൗൺസിൽ തീരുമാനം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : മുൻ ഭരണ സമിതിയുടെ കാലത്ത് 64 ലക്ഷം രൂപ ചിലവിട്ട് ടൗൺ ഹാളിനോട് ചേർന്ന് പണിത സദ്യാലയം വെറും 8 മാസത്തിനിടയിൽ തകരാനും ചോരാനും ഇടയായ സംഭവത്തിൽ നഗരസഭാ തലത്തിൽ പ്രാഥമിക അന്വേഷണം നടത്തി തുടർ നടപടികൾ സ്വീകരിക്കാൻ കൗൺസിൽ തീരുമാനിച്ചു. കോവിഡ് സെൻ്ററായി പ്രവർത്തിക്കുമ്പോഴടക്കം പല തവണ അറ്റകുറ്റപ്പണികൾ ചെയ്തിട്ടും സദ്യാലയത്തിൽ പരിഹരിക്കാനാവാത്ത പിഴവുകളാണ് കാണുന്നത്. ഇനിയും അറ്റകുറ്റപ്പണികൾ നടത്തി പണം പാഴാക്കാതെ മെയിൻ ഹാളടക്കം പുനർ നിർമ്മിക്കാനും പദ്ധതിയുണ്ട്.

ആലപ്പുഴ ജില്ലാകോടതി പാലത്തിന്‍റെ പുനര്‍ നിര്‍മ്മാണത്തോടനുബന്ധിച്ച് പാലത്തിനു മധ്യഭാഗത്ത് റോട്ടറി എക്സ്ചേഞ്ചിനു നടുവിലായി കനാലിനു മുകളില്‍ 30.00 മീറ്റര്‍ വ്യാസമുള്ള ഒഴിഞ്ഞ സ്ഥലത്ത് 1 കോടിയോളം ചിലവില്‍ നിര്‍മ്മിക്കുന്ന മ്യൂസിക് ഫൗണ്ടേന്‍ സ്ഥാപിക്കുമ്പോള്‍ അതിന്‍റെ വൈദ്യുത മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ചിലവും കാലാകാലങ്ങളിലെ പരിപാലനവും ഏറ്റെടുക്കുന്നതിന് കൗണ്‍സില്‍ തീരുമാനിച്ചു.

ഈ നിര്‍മ്മാണത്തിന്‍റെ ഭാഗമായി മുല്ലക്കല്‍ വില്ലേജിലെ റീസര്‍വ്വെ 27/25(64) ല്‍പ്പെട്ട 0.0529 ഹെക്ടര്‍ വസ്തു കേരള റോഡ് ഫണ്ട് അധികാരികളെ ഏല്‍പ്പിക്കുന്നതിന് കിഫ്ബി പൊന്നുംവില യൂണിറ്റ് 2 റവന്യൂ ഇന്‍സ്പെക്ടര്‍ തയ്യാറാക്കിയ മഹസ്സര്‍ നഗരസഭ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ വിട്ടു നല്‍കുന്നതിന് കൗണ്‍സില്‍ അംഗീകരിച്ചു. അമൃത് 1.0 പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇരുമ്പ്പാലം നടപ്പാലവും, തിരുമല, പള്ളാത്തുരുത്തി വാര്‍ഡിലെ ചിറക്കോട് ജുമാമസ്ജിദ് പാലവും പുതുക്കി പണിയുന്നതിന് എസ്.എല്‍.റ്റി അംഗീകാരത്തിനു നല്‍കാനും കൗണ്‍സില്‍ തീരുമാനിച്ചു.

ചെയർപേഴ്സൺ ഇന്ദു വിനോദ് കൗൺസിലിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പി.എസ്.എം ഹുസൈന്‍, സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.ബാബു, ബീനരമേശ് കക്ഷിനേതാക്കളായ അഡ്വ.റീഗോരാജു, നസീര്‍പുന്നക്കല്‍, പി.രതീഷ്, ഹരികൃഷ്ണന്‍, കൗണ്‍സിലര്‍മാരായ അരവിന്ദാക്ഷന്‍, എ.എസ് കവിത, ആര്‍.രമേശ്, ശ്വേത എസ് കുമാര്‍ , മെഹബൂബ്, എല്‍ജിന്‍ റിച്ചാഡ്, കൊച്ചുത്രേസ്യാമ്മ ജോസഫ് , ശ്രീലേഖ, മുനിസിപ്പല്‍ സെക്രട്ടറി ബി.നീതുലാല്‍, എഞ്ചിനീയര്‍ ഷിബു എല്‍ നാലപ്പാട്ട്, റവന്യൂ ഓഫീസര്‍ പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയന്ത്രണം തെറ്റിയ ബിഎംഡബ്ല്യു കാർ ഡിവൈഡറിലിടിച്ചു തകർന്നു; മുംബൈയിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

0
മുംബൈ: ബിഎംഡബ്ല്യു ഡിവൈഡറില്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം....

​’ഇന്ത്യയെ തകർക്കുന്ന മോദിയും ലോകത്തെ നശിപ്പിക്കുന്ന ട്രംപും’;പരിഹസിച്ച് മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: നരേന്ദ്രമോദിക്കും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്...

കേരളത്തിൽ ഷിഗെല്ല ഭീതി; ഇന്ന് ഏഴ് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു, ജൂണിലെ ആകെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ജൂണില്‍ മാത്രം...

​’കെയ്ര്‍ സ്റ്റാര്‍മര്‍ പദവി ഒഴിഞ്ഞേക്കും’; ബ്രിട്ടനിലെ രാഷ്ട്രീയ ചർച്ചകൾക്കിടയിൽ ഡൊണാൾഡ് ട്രംപിന്റെ നിർണായക ...

0
വാഷിങ്ടണ്‍: ബ്രിട്ടൻ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ രാജിവെക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ്...