ഗ്രോക്കിൽ തകരാർ : വിചിത്ര മറുപടികളിൽ അമ്പരന്ന് ഉപയോക്താക്കൾ ; വ്യാപക പരാതി

For full experience, Download our mobile application:
Get it on Google Play

ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ്എക്സ് എഐയുടെ (മുമ്പ് എക്സ് എഐ) ‘ഗ്രോക്’ ചാറ്റ്ബോട്ടിന് വലിയ സാങ്കേതിക തകരാറുകൾ നേരിടുന്നതായി റിപ്പോർട്ട്. ഉപയോക്താക്കൾ നൽകുന്ന നേരിട്ടുള്ള ലളിതമായ ചോദ്യങ്ങൾക്ക് ഗ്രോക്ക് അർഥശൂന്യമായ വാക്കുകൾ മറുപടി നൽകുന്നുവെന്നറിയിച്ച് ഉപയോക്താക്കൾ രംഗത്തുവന്നു. ഇതോടെയാണ് ചാറ്റ്ബോട്ടിന് സാങ്കേതിക തകരാറുണ്ടെന്ന വിധത്തിൽ റിപ്പോർട്ടുകൾ വന്നത്. സോഴ്സ് ലിങ്കുകൾ ആവശ്യപ്പെട്ടപ്പോൾ മറ്റേതോ ലിങ്കുകളിലേക്ക് വഴിതിരിച്ചുവിട്ടതായും ഉപയോക്താക്കൾ പറയുന്നുണ്ട്. ബുധനാഴ്ച രാവിലെ മുതൽ ഗ്രോക്ക് ലൈറ്റ് പതിപ്പിലാണ് ഈ പ്രശ്നം ആദ്യം നേരിട്ടുതുടങ്ങിയത്.

ഈ പ്രശ്നം എല്ലാ ഉപയോക്താക്കളെയും ബാധിച്ചിട്ടില്ലെന്നും ചെറിയൊരു വിഭാഗത്തിന് മാത്രമാണ് ഇത് നേരിട്ടതെന്നും പറയപ്പെടുന്നു. റെഡ്ഡിറ്റിലെ ഗ്രോക്ക് കമ്മ്യൂണിറ്റിയിലും നിരവധി ആളുകൾ സമാനമായ പരാതികളുമായി രംഗത്തെത്തിയിട്ടുണ്ട്. ചാറ്റ് റീഫ്രഷ് ചെയ്യുന്നത് വഴി താൽക്കാലികമായി പ്രശ്നം പരിഹരിക്കപ്പെടുന്നുണ്ടെങ്കിലും, ചില ഉപയോക്താക്കൾക്ക് പലതവണ റീഫ്രഷ് ചെയ്ത ശേഷവും ഈ തകരാർ തുടരുന്നതായി ടെക്ക് ക്രഞ്ച് റിപ്പോർട്ടിൽ പറയുന്നു. Grok.com എന്ന വെബ്സൈറ്റ് വഴി നേരിട്ട് നടത്തുന്ന ചോദ്യങ്ങൾക്ക് മാത്രമാണ് ഈ തകരാർ ബാധിച്ചിട്ടുള്ളതെന്നും എക്സ് (X.com) പ്ലാറ്റ്‌ഫോമിലെ ഗ്രോക്ക് അക്കൗണ്ടിനെ ഇത് ബാധിച്ചിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കി.

ചാറ്റ്ബോട്ട് സാങ്കേതികവിദ്യയിൽ അപൂർവമായി സംഭവിക്കുന്ന വെറുമൊരു താൽക്കാലിക ജനറേഷൻ ഗ്ലിച്ച് മാത്രമാണെന്നാണ് ഗ്രോക്കിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ നൽകിയിരിക്കുന്ന വിശദീകരണം. കൂടാതെ, status.x.ai അനുസരിച്ച് ഗ്രോക്കിന്റെ മറ്റ് സേവനങ്ങളെല്ലാം സുഗമമായി പ്രവർത്തിക്കുന്നുണ്ടെന്നും, പുതിയൊരു ചാറ്റ് ആരംഭിക്കുകയോ അല്ലെങ്കിൽ ലഭിച്ച മറുപടി റീജനറേറ്റ് ചെയ്യുകയോ ചെയ്താൽ പ്രശ്നം മാറുമെന്നും കമ്പനി പറയുന്നു. അർഥശൂന്യമായ മറുപടികൾ നൽകിയതിൽ കമ്പനി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിൻകീഴിലെ കയ്യാങ്കളി : റിപ്പോർട്ട് സമർപ്പിച്ചു, നടപടി കെപിസിസി അധ്യക്ഷൻ അറിയിക്കും ; എം.എം....

0
തിരുവനന്തപുരം : ചിറയിൻകീഴിലെ കയ്യാങ്കളിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കെപിസിസി അധ്യക്ഷനാണ് നടപടി...

ഹവാലപണം വിദേശത്തേക്ക് കടത്തിയതിന് ചാറ്റുകൾ തെളിവ് ; ഇഡി റിപ്പോർട്ടിൽ മുഹമ്മദ് റിയാസിനെതിരെ ആരോപണം

0
തിരുവനന്തപുരം : സിഎംആർഎൽ എക്സാലോജിക് കേസിൽ മുൻമന്ത്രി മുഹമ്മദ് റിയാസിനും സുഹൃത്തുക്കൾക്കും...

ചൂടിനൊപ്പം കൊതുകുജന്യരോഗങ്ങളും കൂടുന്നു ; ജാഗ്രതാ നിർദേശവുമായി ലോകാരോഗ്യസംഘടന

0
ഡൽഹി : അന്തരീക്ഷത്തിൽ ചൂടുകൂടുന്നതിന് അനുസരിച്ച് രോഗങ്ങളുടെ നിരക്കും വർധിക്കുന്നുവെന്നാണ് കണക്കുകൾ...

സൈബർ ആക്രമണത്തെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

0
കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെയുള്ള സൈബർ ആക്രമണങ്ങൾക്കെതിരെ രൂക്ഷമായ വിമർശനവുമായി മുഖ്യമന്ത്രി വി.ഡി....