വാഹന പരിശോധനക്കിടെ ഹാഷിഷ് ഓയിലുമായി രണ്ട് പേർ പോലീസ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ഹാഷിഷ് ഓയിലുമായി രണ്ട് പേരെ പോലീസ് പിടികൂടി. കുണ്ടോളി അമല്‍, ചിയാരം കോട്ടയില്‍ അനുഗ്രഹ് എന്നിവരാണ് പിടിയിലായത്. നെല്ലായിയില്‍ വാഹന പരിശോധനക്കിടെയാണ് ഇരുവരും കുടുങ്ങിയത്. ചില്ലറ വിപണിയില്‍ മൂന്ന് ലക്ഷത്തോളം രൂപ വില വരുന്ന 60 ബോട്ടിലുകളിലാക്കിയ 300 ഗ്രാം ഹാഷിഷ് ഓയിലാണ് ഇവരില്‍ നിന്നു കൊടകര പോലീസ് പിടികൂടിയത്.

ചിയ്യാരത്ത് ഒരു പെണ്‍കുട്ടിയുമായി അമല്‍ ബൈക്കില്‍ അഭ്യാസ പ്രകടനം നടത്തുന്നതിനിടെ പെണ്‍കുട്ടി വീണ് അപകടത്തിനിടയായിരുന്നു. ഇത് ചോദ്യം ചെയ്തയാള്‍ക്ക് നേരെ അമല്‍ കയേറ്റം നടത്തി. പിന്നാലെ ആള്‍ക്കൂട്ടം അമലിനെയും മര്‍ദിച്ചു. അകാരണമായിട്ടായിരുന്നു തന്നെ മര്‍ദിച്ചതെന്നായിരുന്നു അമലിന്റെ ആരോപണം. ഇരുവര്‍ക്കുമെതിരെ അന്ന് ഒല്ലൂര്‍ പോലീസ് കേസെടുത്തിരുന്നു. ചാലക്കുടി ഡിവൈഎസ്പി സിആര്‍ സന്തോഷ്, കൊടകര എസ്‌എച്ച്‌ഒ ജയേഷ് ബാലന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരനായി തിരച്ചിൽ ശക്തമാക്കി

0
കരുനാഗപ്പള്ളി: ഇന്നലെ മുതൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കായി കന്നേറ്റി...