കോട്ടയം: പെരുമ്പായിക്കാട്ട് രണ്ട് യുവാക്കള്‍ വെള്ളക്കെട്ടില്‍ വീണ് മരിച്ചു. ആളൂര്‍ വീട്ടില്‍ സുധീഷ്, ആനിക്കല്‍ കുര്യന്‍ എബ്രഹാം എന്നിവരാണ് മരിച്ചത്. വെള്ളം ഉയര്‍ന്നത് വീക്ഷിക്കാനായി പോയ ഇരുവരെയും കാണാതായിരുന്നു. രണ്ടുദിവസമായി തെരച്ചില്‍ നടത്തി വരികയായിരുന്നു. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ഇതോടെ കോട്ടയം ജില്ലയില്‍ മഴക്കെടുതിയില്‍ ജീവന്‍ നഷ്ടമായവരുടെ എണ്ണം നാലായി. കഴിഞ്ഞ ദിവസം അങ്കമാലി സ്വദേശിയായി ടാക്സി ഡ്രൈവര്‍ കാര്‍ ഒഴുക്കില്‍ പെട്ടതിനെത്തുടര്‍ന്ന് മരിച്ചിരുന്നു. കോട്ടയത്തെ കിഴക്കന്‍ മേഖലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ ജലനിരപ്പ് ഇതുവരെ താഴ്ന്നിട്ടില്ല.